പ്രതിപക്ഷ ഐക്യത്തിന്റെ സന്ദേശവുമായി രാഹുലിന്റെ ന്യായ് യാത്രയ്ക്ക് ഇന്ന് തിരശീല വീഴും

മുംബൈ: പ്രതിപക്ഷ ഐക്യത്തിന്റെ സന്ദേശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് മുംബൈയില്‍ തിരശ്ശീല വീഴും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ വിവിധ പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യംകൊണ്ട് പരമപ്രധാനമായൊരു കൂടിച്ചേരലിനാകും ഇന്ന് മുംബൈ സാക്ഷ്യം വഹിക്കുക. ശിവാജി പാര്‍ക്കില്‍ വൈകുന്നേരം അഞ്ചിനാണ് സമാപനം.

ജനുവരി 14 ന് മണിപ്പൂരിലെ ഇംഫാലില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 15 സംസ്ഥാനങ്ങളിലായി 100 ലോക്‌സഭാ മണ്ഡലങ്ങള്‍ പിന്നിട്ട് 6,700 കിലോമീറ്റര്‍ കാല്‍നട ജാഥയായി താണ്ടുകയായിരുന്നു. യാത്ര ആരംഭിച്ച് രണ്ട് മാസത്തിന് ശേഷം ഇന്നലെയാണ് അവസാനിച്ചത്. ഇതിന്റെ പരിസമാപ്തി കുറിച്ചുകൊണ്ടാണ് ഇന്ന് സമാപന സമ്മേളനം നടക്കുക.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്നിവര്‍ ശിവാജി പാര്‍ക്കില്‍ നടക്കുന്ന യാത്രയുടെ സമാപന പരിപാടിയില്‍ പങ്കെടുക്കും. കൂടാതെ, ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ, ശരദ് പവാര്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചമ്പായി സോറന്‍ എന്നിവരും ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ ഐക്യത്തിന്റെ സന്ദേശമായി പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം.

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയും രാഹുല്‍ഗാന്ധിയുടെ അമ്മയുമായ സോണിയ ഗാന്ധിയും സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വാദ്രയും ചടങ്ങില്‍ പങ്കെടുക്കും. യാത്രയുടെ അവസാന ദിനമായ ഇന്നലെ പ്രിയങ്ക മുംബൈയിലെത്തി യാത്രയില്‍ പങ്കെടുത്തിരുന്നു. ‘രാജ്യത്തിന്റെ യാഥാര്‍ത്ഥ്യം നിങ്ങള്‍ മനസ്സിലാക്കുന്നതിനാണ് രാഹുല്‍ ഗാന്ധി ഈ യാത്ര നടത്തിയത്. ഈ യാത്ര മുഴുവന്‍ പൊതുജനങ്ങളെയും ബോധവാന്മാരാക്കാനുള്ളതാണെന്നും’ ഇന്നലെ പ്രിയങ്ക പറഞ്ഞിരുന്നു.

2023ല്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ നടത്തിയ ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭാരത് ജോഡോ ന്യായ് യാത്ര നടത്തിയത്.

Rahul’s Nyay Yatra will end today with a message of opposition unity

More Stories from this section

family-dental
witywide