പത്തനംതിട്ട: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫെയ്‌സ്ബുക് പേജില്‍ വന്ന സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹാക്കിംഗ് നടന്നുവെന്നാണ് ഇന്നലെ ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ ഇത് തെറ്റാണെന്നും ഹാക്കിംഗ് നടന്നിട്ടില്ലെന്നുമാണ് പുതിയ കണ്ടെത്തല്‍.
പേജ് അഡ്മിന്‍മാരില്‍ ഒരാള്‍ വീഡിയോ അപ്ലോഡ് ചെയ്തതാണെന്ന് വ്യക്തമായിട്ടുണ്ട്. ഇത് ഹാക്കിംഗ് അല്ലെന്നും സിപിഎം പ്രവര്‍ത്തകര്‍ തനിക്ക് നല്‍കിയ പിന്തുണ ആണെന്നുമായിരുന്നു രാഹുലിന്റെ മറുപടി. സംഭവത്തില്‍ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടി.
അതേസമയം, ഹാക്കിങ് ചൂണ്ടിക്കാട്ടി പൊലീസില്‍ കേസ് കൊടുക്കുമെന്നാണു ജില്ലാ സെക്രട്ടറി പറഞ്ഞതെങ്കിലും പാര്‍ട്ടി ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ല. മാത്രമല്ല, വീഡിയോ വന്നതിനു പിന്നാലെ ജില്ലാ കമ്മിറ്റി അഡ്മിന്‍ പാനല്‍ അഴിച്ചു പണിയുകയും ചെയ്തിട്ടുണ്ട്.