മഴ മുന്നറിയിപ്പില്‍ മാറ്റം; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും, കള്ളക്കടലിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. പുതുക്കിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് പുറപ്പെടുവിച്ചിട്ടുള്ളത്. മലപ്പുറം മുതല്‍ കാസര്‍കോട് വരെ നാളെ യെല്ലോ അലര്‍ട്ടുണ്ട്.
കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതേസമയം, കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് തുടരും.

More Stories from this section

family-dental
witywide