പ്രവചനം പാളിയില്ല മഴ എത്തി, ഇനിയും പെയ്യും ; നാല് ദിവസം വേനല്‍ മഴ കനക്കും

തിരുവനന്തപുരം: ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആശ്വാസമായി വേനല്‍ മഴ എത്തി. രാത്രിയിലും പുലര്‍ച്ചെയും മഴ തുടര്‍ന്നു. ഇന്നടക്കം ഈ ആഴ്ച ഇനിയുള്ള നാല് ദിവസവും വേനല്‍ മഴ കനക്കുന്നുവെന്നാണ് കാലാവസ്ഥ പ്രവചനം. ഈ മാസം പതിമൂന്നാം തിയതിവരെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

മഴ കനക്കുന്നതിനാല്‍ 12 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 13ന് വയനാട് ജില്ലയിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

More Stories from this section

family-dental
witywide