ജയ്പുർ: രാജസ്ഥാനിലെ കരൗലി ജില്ലയില്‍ ബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടിയോട് മുറിവുകള്‍ കാണിക്കാന്‍ വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടതിന് മജിസ്ട്രേറ്റിനെതിരെ പൊലീസ് കേസെടുത്തു.
തന്റെ പരുക്കുകള്‍ കാണുന്നതിനായി ഹിന്ദൗണ്‍ കോടതി മജിസ്ട്രേറ്റ് തന്നോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് പെണ്‍കുട്ടി മാര്‍ച്ച് 30 ന് പരാതി നല്‍കിയതായി ഡെപ്യൂട്ടി എസ്പി (എസ്ടി-എസ്സി) സെല്‍ മിന മീണ പറഞ്ഞു.
‘അവള്‍ വസ്ത്രം അഴിക്കാന്‍ വിസമ്മതിക്കുകയും മാര്‍ച്ച് 30 ന് കോടതിയില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേറ്റിനെതിരെ പരാതി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കോട്വാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു,’ ഡെപ്യൂട്ടി എസ്.പി പറഞ്ഞു.
ഐപിസി, എസ്സി/എസ്ടി നിയമത്തിലെ സെക്ഷന്‍ 345 എന്നിവ പ്രകാരമാണ് മജിസ്ട്രേറ്റിനെതിരെ കേസെടുത്തിരിക്കുന്നത്.