അഹമ്മദാബാദ്: ഐപിഎൽ കിരീടമെന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സ്വപ്നങ്ങൾക്ക് വീണ്ടും തിരിച്ചടി. ഐപിഎലിലെ എലിമിനേറ്റർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് നാല് വിക്കറ്റിന്റെ തോൽവി. 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 19 ഓവറിൽ ആറുവിക്കറ്റിന് മറികടന്നു. ഓപ്പണർ യശ്വസി ജയ്‍സ്വാൾ (30 പന്തിൽ 45), റയാൻ പരാഗ് (26 പന്തിൽ 36), ഷിമ്രോൺ ഹെറ്റ്മെയർ (14 പന്തിൽ 26), ക്യാപ്റ്റൻ സഞ്ജു സാംസൺ (13 പന്തിൽ 17), റൊമാൻ പവൽ (16 നോട്ടൗട്ട്) എന്നിവരുടെ ഇന്നിങ്സാണ് രാജസ്ഥാന് തുണയായത്.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ആർസിബി, നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസെടുത്തത്. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ, ആർസിബിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാൻ, രണ്ടു വിക്കറ്റ് വീഴ്ത്തിയ അശ്വിൻ എന്നിവരുടെ ബോളിങ് മികവിലാണ് ആർസിബിയെ രാജസ്ഥാൻ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കിയത്. രജത് പാട്ടീദാർ (22 പന്തിൽ 34), വിരാട് കോലി (24 പന്തിൽ 33), മഹിപാൽ ലോംറോർ (17 പന്തിൽ 32) എന്നിവരുടെ ബാറ്റിങ്ങാണ് ആർസിബിക്ക് തുണയായത്.
Rajasthan Royals beat RCB in IPL eliminator