കേന്ദ്രമന്ത്രിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി

ലോക്സഭ തിരഞ്ഞെടുപ്പ്; തിരുവനന്തപുരത്ത് ബിജെപി ചിത്രം തെളിയുന്നു

സസ്പെൻസുകൾ അവസാനിക്കുന്നു, കേന്ദ്ര ഐടി മന്ത്രിയും മലയാളിയും ഏഷ്യാനെറ്റ് ന്യൂസിൻ്റെ ചെയർമാനുമായ രാജീവ് ചന്ദ്രശേഖർ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത്തവണ തിരുവനന്തപുരത്തു നിന്ന് ജനവിധി തേടുമെന്ന് സൂചന . നടി ശോഭന, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തുടങ്ങി തിരുവനന്തപുരത്ത് ബിജെപി പട്ടികയിൽ പല പേരുകൾ ഒളിഞ്ഞു തെളിഞ്ഞും കേട്ടിരുന്നു. എല്ലാ അഭ്യൂഹങ്ങളും ഇതോടെ അവസാനിച്ചിരിക്കുകയാണ്. കോൺഗ്രസിൻ്റെ സിറ്റിങ് എംപിയും ഇത്തവണത്തെ സ്ഥാനാർഥിയുമായ ശശി തരൂരിനെ പോലെ ഗ്ലോബൽ ഇമേജ് ഉള്ള ഒരു വ്യക്തിയെ നേരിടാൻ രാജീവിനെ പോലെ കരുത്തനായ ഒരു ഗ്ലോബൽ ടെക്നോക്രാറ്റിനെ ബിജെപി തിരഞ്ഞെടുത്തത് സ്വാഭാവികം മാത്രം. നിലവിൽ കർണാടകത്തിൽ നിന്നുള്ള രാജ്യസഭ അംഗമാണ് രാജീവ് ചന്ദ്രശേഖർ. ബിജെപിയുടെ മുൻ വക്താവായും കേരള ഘടകം എൻഡിഎയുടെ വൈസ് ചെയർമാൻ ആയും പ്രവർത്തിച്ചിട്ടുണ്ട്. സദാനന്ദ ഗൌഡയുടെ മണ്ഡലമായ ബാംഗ്ളൂർ നോർത്തിൽ മൽസരിക്കാൻ രാജീവ് താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പാർട്ടി തീരുമാനം തിരുവനന്തപുരമാണ് എന്നാണ് ലഭിക്കുന്ന സൂചന. രാജീവ് ചന്ദ്രശേഖരൻ്റെ ടീം തിരുവനന്തപുരത്ത് എത്തി തിരഞ്ഞെടുപ്പ് ഓഫിസ് സംവിധാനങ്ങളടക്കം ഒരുക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്.

വലിയ ബിസിനസ് സംഭരംഭകനായ രാജിവിൻ്റെതാണ് മലയാളത്തിലെ പ്രമുഖ മാധ്യമസ്ഥാപനമായ ഏഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡ്. കർണാടകത്തിലെ സുവർണ ടിവിയും ഇദ്ദേഹത്തിന്റെ തന്നെയാണ്. ദേശീയ മാധ്യമമായ റിപബ്ളിക് ടിവിയുടെ ആരംഭഘട്ടത്തിൽ പ്രധാന നിക്ഷേപകരിൽ ഒരാളായിരുന്നു രാജീവ്.

ആകെ ദുർബലമായ കോൺഗ്രസിൻ്റെ ഏറ്റവും മികച്ച സ്ഥാനാർഥികളിലൊന്നായ ശശി തരൂരിനെ നാലാം വിജയം മുന്നിൽ കണ്ട് തിരുവനന്തപുരത്തു തന്നെ കോൺഗ്രസ് ഇത്തവയും ഇറക്കുകയാണ്. മുതിർന്ന സിപിഐ നേതാവും തിരുവനന്തപുരത്തെ തന്നെ മുൻ എംപിയുമായിരുന്ന പന്ന്യൻ രവീന്ദ്രനാണ് ഇടതു സ്ഥാനാർഥി. അദ്ദേഹം മണ്ഡലത്തിൽ തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

Rajeev Chandrashekhar is the BJP candidate from Thiruvananthapuram Constituency

More Stories from this section

family-dental
witywide