രാജീവ്‌ ജോസഫിന്റെ നിരാഹാര സത്യഗ്രഹം അഞ്ചാം ദിവസം: എയർപോർട്ട് ഷെയർ ഹോൾഡേഴ്‌സ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു

സജു വർഗീസ്

മട്ടന്നൂർ: ‘പോയ്ന്റ് ഓഫ് കോൾ’ പദവിക്കുവേണ്ടി കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച്, കണ്ണൂർ എയർപോർട്ട് ഷെയർ ഹോൾഡേഴ്‌സ് അസോസിയേഷൻ നേതാക്കൾ സത്യഗ്രഹ വേദിയിൽ എത്തി.

ചെയർമാൻ അബ്ദുൾ കാദർ പനങ്ങാട്ട്, ജനറൽ കൺവീനർ സി. പി സലാം തുടങ്ങിയവരുടെ നേതൃത്വത്തിൽ സമരവേദിയിൽ എത്തിയ ഷെയർ ഹോൾഡേഴ്‌സ് അസോസിയേഷൻ നേതാക്കൾ, രാജീവ്‌ ജോസഫിന്റെ സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

രാജീവ്‌ ജോസഫിനെ കഴിഞ്ഞ ദിവസം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു. മട്ടന്നൂർ – വായംതോട് നടക്കുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ വേദിയിൽ എത്തിയാണ് മന്ത്രി പിന്തുണ അറിയിച്ചത്.

Rajeev Joseph’s hunger strike enters fifth day

More Stories from this section

family-dental
witywide