ഞെട്ടിച്ച് കേന്ദ്രം, ആരിഫ് ഖാനെ കേരള ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി, ബിഹാർ ഗവർണറാകും; രാജേന്ദ്ര വിശ്വനാഥ് ആർലെകർ പുതിയ കേരള ഗവർണർ

ദില്ലി: കേരള ഗവർണർ സ്ഥാനത്ത് നിന്നും ആരിഫ് മുഹമ്മദ് ഖാനെ മാറ്റി. നിലവിൽ ബിഹാർ ഗവർണർ സ്ഥാനം വഹിച്ചിരുന്ന രാജേന്ദ്ര വിശ്വനാഥ് അർലേകറാകും പുതിയ കേരള ഗവർണർ. അഞ്ച് വർഷ കാലാവധി കേരള ഗവർണർ സ്ഥാനത്ത് പൂർത്തിയാക്കിയ ആരിഫ് ഖാന് ബിഹാർ ഗവർണറായി നിയമനം നൽകാനാണ് കേന്ദ്ര തീരുമാനം. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുന്നതിനിടയിലാണ് ആരിഫ് ഖാനെ മാറ്റിയതെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ സെപ്റ്റംബർ 5 ന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു.

അതേസമയം ആരിഫ് ഖാന് പകരക്കാരനായി എത്തുന്ന രാജേന്ദ്ര വിശ്വനാഥ് അർലേകർക്ക് കടുത്ത ആർ എസ് എസ് – ബി ജെ പി പശ്ചാത്തലമാണ് ഉള്ളത്. ഗോവ മന്ത്രി സഭയിലടക്കം അംഗമായിരുന്ന രാജേന്ദ്ര വിശ്വനാഥ്, ബിഹാർ ഗവർണർ സ്ഥാനത്ത് നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് രാജേന്ദ്ര വിശ്വനാഥ്.

More Stories from this section

family-dental
witywide