പത്തനംതിട്ട സിപിഎമ്മിന് ‘പുതിയമുഖം’, രാജു എബ്രഹാം ജില്ലാ സെക്രട്ടറി, കമ്മറ്റിയില്‍ ആറ് പുതുമുഖങ്ങളും

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി മുന്‍ എംഎല്‍എ രാജു എബ്രഹാമിനെ ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗവുമാണ് രാജു എബ്രഹാം. പുതിയ ജില്ലാ കമ്മിറ്റിയില്‍ ആറ് പേര്‍ പുതുമുഖങ്ങളാണ്. മൂന്ന് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കം ആറ് പേരെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.

തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും അച്ചടക്ക നടപടിയിലൂടെ നീക്കം ചെയ്യപ്പെട്ട ഫ്രാന്‍സിസ് വി ആന്റണിയെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാന്‍ലിന്‍, പട്ടിക ജാതി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി സിഎം രാജേഷ്, ഇരവിപേരൂര്‍ ഏരിയാ സെക്രട്ടറി ടി കെ സുരേഷ് കുമാര്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനു ചന്ദ്രമോഹന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി നിസാം എന്നിവരെയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.

അഡ്വ പീലിപ്പോസ് തോമസ്, മുന്‍ എംഎല്‍എ കെ സി രാജഗോപാല്‍, കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരന്‍, നിര്‍മലാ ദേവി, ബാബു കോയിക്കലേത്ത് എന്നിവരെയും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.

More Stories from this section

family-dental
witywide