
ഹൈദരാബാദ്: ലഹരിമരുന്ന് കേസിൽ ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങിന്റെ സഹോദരൻ അമൻ പ്രീത് സിങ് അറസ്റ്റിൽ. തെലങ്കാന പൊലീസാണ് അമൻ പ്രീത് സിങ്ങിനെയടക്കം 10 പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 199 ഗ്രാം കൊക്കെയ്നും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ നൈജീരിയൻ പൗരനും ഉൾപ്പെടുന്നു. വിശാൽ നഗറിലെ ഫ്ലാറ്റിൽ നിന്ന് ഇവർ പിടിയിലായത്. 35 ലക്ഷം രൂപയും പൊലീസ് സംഘം പിടിച്ചെടുത്തു.
അമൻ പ്രീത് സിങ്ങിന് പുറമെ സുഹൃത്തുക്കളായ അനികേത് റെഡ്ഡി, പ്രസാദ്, മധുസൂധൻ, നിഖിൽ ദമൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. നൈജീരിയൻ പൗരനിൽ നിന്നാണ് ഇവർ മയക്കുമരുന്ന് വാങ്ങിയത്. പ്രാഥമിക വൈദ്യ പരിശോധനയിൽ അമൻപ്രീതും സുഹൃത്തുക്കളും ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി.
കൊക്കെയ്ൻ ഇവർക്ക് കൈമാറിയ നൈജീരിയൻ സ്വദേശിയായ ജോവാന ഗോമസ്, അല്ലം സത്യ വെങ്കിട ഗൗതം, അസീസ് നൊഹീം അദേഷോല, മുഹമ്മദ് മഹബൂബ് ഷെരീഫ്, സനാബോയ്ന വരുൺ കുമാർ എന്നിവരും അറസ്റ്റിലായി.
Rakul preet singh’s brother arrested in Drug case