ടൈംസ് സ്ക്വയറിൽ ജയ് ശ്രീറാം വിളികൾ; പ്രാണപ്രതിഷ്ഠ ആഘോഷിച്ച് അമേരിക്കയിലെ ഇന്ത്യൻ സമൂഹം

ന്യൂയോർക്ക്∙ അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ശ്രീരാമന്റെ ചിത്രം പ്രകാശിപ്പിച്ചു. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷങ്ങൾ. ആഘോഷങ്ങളുടെ ഫൊട്ടോകളും വിഡിയോകളും ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

ടൈംസ് സ്ക്വയറിൽ ഒത്തുകൂടിയവർ ഭജനകളും ഗാനങ്ങളും ആലപിച്ചു. ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും ചടുലതയും ഐക്യവും പ്രകടിപ്പിക്കുന്നതായിരുന്നു ന്യൂയോർക്കിലെ ആഘോഷമെന്ന് കോൺസുലേറ്റ് ജനറൽ വ്യക്തമാക്കി. ഫൊട്ടോകളിൽ, ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഒത്തുകൂടിയ ഇന്ത്യൻ സമൂഹം, ‘ജയ് ശ്രീറാം’ എന്ന് എഴുതിയ കാവി പതാകകൾ വീശുന്നത് കാണാം.

അതേസമയം, അയോധ്യയില്‍ രാമലല്ല വിഗ്രഹത്തിന്റെ ‘പ്രാണപ്രതിഷ്ഠ’യോടെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തു. ‘മുഖ്യ യജമാനൻ’ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു.

ഉച്ചയ്ക്ക് 12:29:8 മുതല്‍ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂര്‍ത്തത്തിലാണ് രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നത്. 84 സെക്കന്‍ഡാണ് പ്രാണ പ്രതിഷ്ഠാ മുഹൂര്‍ത്തം. വിഷ്ണുവിന്റെ പൂജയ്ക്ക് പ്രധാനമാണ് ഈ ദിനം എന്ന പ്രത്യേകതയും ഇന്നത്തെ ദിവസത്തിനുണ്ട്.

More Stories from this section

family-dental
witywide