തിരുവനന്തപുരം: മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅബാൻ മുപ്പത് പൂർത്തിയാക്കി നോമ്പ് മാർച്ച് 12 ന് ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി അറിയിച്ചു.
അതേസമയം, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിള്‍ തിങ്കളാഴ്ചയാണ് റംസാന്‍ വ്രതാരംഭം. സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായി. യുഎഇ, ഖത്തര്‍, സൗദി, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച വ്രതമാരംഭിക്കും.
ശഅബാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയാണ് ഒമാനില്‍ റംസാന്‍ വ്രതം തുടങ്ങുക. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ വിശ്വാസികള്‍ക്ക് റംസാന്‍ ആശംസകള്‍ നേര്‍ന്നു.