തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം. എല്ലാവരും ഒരുമിച്ചു നിൽക്കുകയാണ് ഈ സമയം വേണ്ടത്. അതുകൊണ്ടാണ് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകിയത്. ദുരിതാശ്വാസ നിധിയിലേക്കു നൽകേണ്ടത് അങ്ങനെ തന്നെ നൽകണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകേണ്ടതില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞിരുന്നു.
കെപിസിസി അധ്യക്ഷൻ സുധാകരൻ എന്നെ ഫോണിൽ വിളിച്ചിു. എനിക്കെതിരെ ഒന്നും പറഞ്ഞില്ലെന്നാണു പറയുന്നത്. യാതൊരു അഭിപ്രായ വ്യത്യാസവും കോൺഗ്രസിലില്ല. എല്ലാത്തിലും രാഷ്ട്രീയം കാണേണ്ട ആവശ്യമില്ല. രാഷ്ട്രീയം കാണേണ്ട അവസരവുമല്ല ഇത്. കോൺഗ്രസിൽ ഇതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമില്ല. പണ്ടും ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചെലവഴിച്ചതിനെ നമ്മൾ എതിർത്തിട്ടുണ്ട്. പക്ഷേ ഇപ്പോൾ അതിനുള്ള അവസരമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Ramesh chennithala reply on K Sudhakaran comment on cmdrf issue