ചന്ദ്രബാബു നാഡിയുവിന്റെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു, രാം​ഗോപാൽ വർമക്കെതിരെ കേസ്

അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ രാംഗോപാൽ വർമ്മയ്ക്കെതിരെ പൊലീസ് കേസ്. ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ ചിത്രവും രാംഗോപാൽ വർമ്മ സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചിരുന്നു.

ടിഡിപി നേതാവ് രാമലിംഗമാണ് പ്രകാശം ജില്ലയിലെ മഡിപ്പാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നായിഡുവിന് പുറമെ ഭാര്യ ബ്രാഹ്മണി, മകനും മന്ത്രിയുമായ നാരാ ലോകേഷ് എന്നിവരുടെ ചിത്രവും രാം​ഗോപാൽ വർമ്മ പ്രചരിപ്പിച്ചിരുന്നു. വ്യൂഹം എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ചയാണ് രാംഗോപാൽ വർമ്മ സോഷ്യൽ മീഡിയയിൽ വിവാദായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രി വൈ. എസ്. രാജശേഖര റെഡ്ഡി ഹെലികോപ്റ്റർ അപകടം ആസ്പദമാക്കിയാണ് സിനിമ. അപകീർത്തിപ്പെടുത്തുന്ന രീതിയിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് രാംഗോപാൽ വർമക്കെതിരെ കേസെടുത്തതായി പ്രകാശം ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Ramgopal varma booked for circulate Chandrababu naidu morphed pic

More Stories from this section

family-dental
witywide