രണ്‍ബീര്‍ കപൂര്‍ നായകനായ ചിത്രം ‘അനിമല്‍’ ഒടിടിയില്‍ ഉടന്‍ എത്തില്ലെന്ന് റിപ്പോര്‍ട്ട്. ചിത്രം ജനുവരി 26-ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. സിനിമയുടെ ലാഭവിഹിതവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തെത്തുടര്‍ന്നാണ് അനിമല്‍ ഒടിടിയിലെത്താന്‍ വൈകുന്നതെന്നാണ് വിവരം.
സിനിമയില്‍ 35 % ലാഭവിഹിതവും 35 ശതമാനം ബൗദ്ധിക സ്വത്തവകാശത്തിന് അര്‍ഹതയുമുള്ള ചിത്രം നിര്‍മ്മിക്കാന്‍ രണ്ട് പ്രൊഡക്ഷന്‍ ഹൗസുകളാണ് കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ ടി-സീരീസുമായി ഒപ്പുവെച്ച 2019-ലെ കരാറില്‍ വിവിധ വ്യവസ്ഥകളുടെ ലംഘനം നടന്നിട്ടുണ്ടെന്നും അതിനാല്‍ അനിമല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യരുതെന്നും ചൂണ്ടിക്കാട്ടി സിനി 1 പരാതി നല്‍കിയതതിനെത്തുടര്‍ന്നാണ് ഒടിടി റിലീസ് വൈകുന്നത്.
സിനിമയുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കള്‍ക്കിടയില്‍ നില്‍ക്കുന്ന നിയമപരമായ തര്‍ക്കമാണ് സ്ട്രീമിങ് വൈകാന്‍ കാരണം. സിനിമയുടെ ബൗദ്ധിക സ്വത്തവകാശത്തില്‍ ടി-സീരീസ് വിഹിതം നല്‍കിയില്ലെന്നാരോപിച്ച് സിനി 1 സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.