യുവാവിന്റെ ലൈംഗിക പരാതി : രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം ; 30 ദിവസത്തേക്ക് അറസ്റ്റ് പാടില്ല

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതി രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 30 ദിവസത്തേക്ക് രഞ്ജിത്തിന്റെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്.

കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസാണ് സംവിധായകനെതിരെ കേസെടുത്തത്. നേരത്തെ ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തതിനു പിന്നാലെ യുവാവും പരാതിയുമായി എത്തുകയായിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ കേസും രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

More Stories from this section

family-dental
witywide