സിദ്ദിഖിന്റെ രാജിക്കു പിന്നാലെ രഞ്ജിത്തിനു മേല്‍ സമ്മര്‍ദ്ദം ശക്തം, ഉടന്‍ രാജിവെച്ചേക്കും; തീരുമാനം സര്‍ക്കാരിനെ അറിയിച്ചെന്ന് സൂചന

കൊച്ചി: യുവ നടിയുടെ ലൈംഗിക ആരോപണത്തിനു പിന്നാലെ താര സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ്‌ ഇന്ന് രാവിലെ രാജിവെച്ചിരുന്നു. ഇതിനു പിന്നാലെ ലൈംഗിക ആരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനു മേല്‍ സമ്മര്‍ദ്ദം ശക്തം. ഉടന്‍ രാജിവെച്ചേക്കുമെന്നും തീരുമാനം സര്‍ക്കാരിനെ അറിയിച്ചെന്നും സൂചന.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത്തിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ, ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലായിരുന്നു രഞ്ജിത്തിന്റെ യാത്ര. ഇദ്ദേഹം തങ്ങിയ വയനാട്ടിലെ റിസോര്‍ട്ടിലേക്കും പ്രതിഷേധക്കാര്‍ എത്തിയിരുന്നു. രഞ്ജിത്തിന്റെ ചാലപ്പുറത്തെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

പാലേരിമാണിക്യം ചിത്രത്തിനു വേണ്ടിയാണ് ബംഗാളി നടിയെ രഞ്ജിത്ത് കൊച്ചിയിലേക്ക് ക്ഷണിച്ചുവരുത്തിയത്. ഫ്ളാറ്റില്‍ വെച്ച് തന്റെ കൈകളിലും പിന്നീട് കഴുത്തിലും പിടിച്ചതായിട്ടാണ് ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. രഞ്ജിത്ത് വലിയ സംവിധായകനാണെന്ന മന്ത്രിയുടെ വെളിപ്പെടുത്തലിന് അവര്‍ മറുപടി പറഞ്ഞു. എത്ര വലിയ ബുദ്ധിജീവിയായാലും ഇത്തരം ആളുകള്‍ നല്ല മനുഷ്യരാകണമെന്നില്ല. അദ്ദേഹം പ്രഗത്ഭനാകാം, മിടുക്കനാകാം. പക്ഷേ, നല്ല മനുഷ്യനല്ലെന്നും അവര്‍ തുറന്നടിച്ചു. ഇടതുപക്ഷത്തോടൊപ്പം നടക്കുന്ന ആള്‍ തന്നെയാണ് താനും. എന്നാല്‍ രാഷ്ട്രീയവും വ്യക്തിപരമായ കാര്യങ്ങളും കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല. കേരളത്തില്‍ നിന്ന് സഹായം ലഭിച്ചാല്‍ കേസുമായി മുന്നോട്ടുപോകാന്‍ തയ്യാറാണെന്നും നടി ആവര്‍ത്തിച്ചു.

More Stories from this section

family-dental
witywide