യുവ വനിത ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട കേസ്; കൊൽക്കത്ത പൊലീസിന് എതിരെ ഗുരുതര ആരോപണവുമായി മാതാപിതാക്കൾ

കൊൽക്കത്ത ആർ ജി കാർ മെഡിക്കൽ കോളജിലെ പിജി മെഡിക്കൽ വിദ്യാർഥിനി അതിക്രൂരമായി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ കൊൽക്കത്ത പൊലീസിൻ്റെ ഇടപെടൽ ദുരൂഹവും സംശയം ജനിപ്പിക്കുന്നതുമാണെന്ന് ഡോക്ടറുടെ മാതാപിതാക്കൾ. ഇന്നലെ രാത്രി കൊൽക്കത്ത ആർ ജി കാർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടർമാർ ഈ വിഷയത്തിൽ നടത്തിയ സമരത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.

“ശരീരം പെട്ടെന്ന് സംസ്കരിക്കണം എന്ന് ഞങ്ങൾക്ക് ആഗ്രഹമില്ലായിരുന്നു, പക്ഷേ അത് പെട്ടെന്നു നടത്താൻ വളരെയധികം സമ്മർദ്ദം ഉണ്ടായി. ഏകദേശം 300-400 പോലീസുകാർ ഞങ്ങളെ വളഞ്ഞു. വീട്ടിൽ ഞങ്ങളെത്തുമ്പോൾ ഏകദേശം 300 പോലീസുകാർ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. അവർ അത്തരമൊരു സാഹചര്യം സൃഷ്ടിച്ചു, ഞങ്ങൾ അവളെ പെട്ടെന്നു തന്നെ സംസ്കരിക്കാൻ നിർബന്ധിതരായി,” അദ്ദേഹം ആരോപിച്ചു.

ശവസംസ്‌കാരം നടത്തിയതിൻ്റെ ചെലവ് കുടുംബത്തിൽ നിന്ന് വാങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു. “ബാപിക്ക് (അച്ഛൻ) ഇതിന് പണം നൽകാൻ പോലും കഴിയില്ലെന്ന് അറിഞ്ഞാണ് എൻ്റെ മകൾ പോയത്, ചില പൊലീസ് ഉദ്യോഗസ്ഥർ ശൂന്യമായ ഒരു വെള്ള കടലാസിൽ ഒപ്പിടാൻ എന്നെ സമീപിച്ചു. ഞാൻ അതു വാങ്ങി കീറിക്കളഞ്ഞു” അയാൾ പറഞ്ഞു.

ഓഗസ്റ്റ് 9നാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. രാത്രി ഷിഫ്ടിൽ ഡോക്ടർ ജോലി ചെയ്യുന്നതിനിടെ ആശുപത്രിയിൽ വച്ചാണ് സംഭവം ഉണ്ടായത്. ആദ്യം പൊലീസ് ഈ സംഭവം ഒതുക്കാൻ ശ്രമിച്ചെന്ന് മാതാപിതാക്കൾ തുടക്കം മുതൽ ആരോപിച്ചിരുന്നു.

“തുടക്കത്തിൽ തന്നെ പൊലീസ് കേസ് ഒതുക്കാനാണ് ശ്രമിച്ചത്. മൃതദേഹം കാണാൻ ഞങ്ങളെ അനുവദിച്ചില്ല, പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോകുമ്പോൾ പൊലീസ് സ്റ്റേഷനിൽ കാത്തിരിക്കേണ്ടി വന്നു,” പിതാവ് പറഞ്ഞു.

“പിന്നീട്, മൃതദേഹം ഞങ്ങൾക്ക് കൈമാറിയപ്പോൾ, ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഞങ്ങൾക്ക് പണം വാഗ്ദാനം ചെയ്തു, ഞങ്ങൾ അത് ഉടൻ തന്നെ നിരസിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

മകൾക്ക് നീതി ലഭിക്കാൻ വേണ്ടി പോരാടുന്ന ജൂനിയർ ഡോക്‌ടർമാർക്ക് പിന്തുണ നൽകാനാണ് പ്രതിഷേധത്തിൽ അണിചേരുന്നതെന്ന് അമ്മ പറഞ്ഞു. “എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല, കുറ്റവാളികളുടെ ഉറക്കം നഷ്ടപ്പെടണം, ഞങ്ങൾക്ക് നീതി കിട്ടും വരെ പ്രതിഷേധം തുടരണം.” അവർ പറഞ്ഞു

മൃതദേഹം പരിശോധിക്കുന്നതിന് മുമ്പ് തന്നെ മകൾ ആത്മഹത്യ ചെയ്തതാണെന്ന് ആശുപത്രി അധികൃതർ തങ്ങളോട് പറഞ്ഞത് എന്തുകൊണ്ടാണെന്ന് ഇരയുടെ പിതാവ് ചോദിച്ചു. “ഞങ്ങളുടെ മകളുടെ മുഖം കാണാൻ ഞങ്ങൾക്ക് മൂന്നര മണിക്കൂർ കാത്തിരിക്കേണ്ടി വന്നു, അവളെ ഒന്ന് കാണിക്ക് എന്ന് പറഞ്ഞ് അവളുടെ അമ്മ പൊലീസിൻ്റെ കാലിൽ വീണു, എന്നിട്ടും കാണിച്ചില്ല. എന്തിനാണ് പോസ്റ്റ്‌മോർട്ടം വൈകിയത്? എന്തിനാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്? ഞാൻ രാത്രി 7 മണിയോടെ താല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പക്ഷേ 11.45 നാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്? അത്രയം വൈകിച്ചത് എന്തിനാണ്.

ആശുപത്രിയിലെ സെമിനാർ ഹാളിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതിന് ശേഷമുള്ള സംഭവങ്ങളിലെ ക്രമക്കേടുകൾ കോടതി തന്നെ ചോദ്യം ചെയ്തിട്ടുണ്ട്.

. മൃതദേഹം കണ്ടെത്തിയ സെമിനാർ ഹാളിലേക്ക് കൊണ്ടുപോകുന്നതിന് ഇരയുടെ മാതാപിതാക്കൾക്ക് വെറും 10 മിനിറ്റേ കാത്തിരിക്കേണ്ടിവന്നുള്ളു എന്നാണ് കൊൽക്കത്ത പോലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ മണിക്കൂറിലധികം കാത്തുനിന്ന് രക്ഷിതാക്കൾ യാചിച്ച ശേഷമാണ് പൊലീസ് അവരെ കയറ്റിവിട്ടത്.

Rape And Murder Of Kolkata doctor: parents  Levelling serious charges against the city cops

More Stories from this section

family-dental
witywide