വാന നിരീക്ഷകര്‍ക്ക് ഇത് തീര്‍ച്ചയായും ഒരു സന്തോഷ വാര്‍ത്തയായിരിക്കും. ഇന്ത്യയിലുടനീളം ഇന്ന് ശനി ചന്ദ്രഗ്രഹണം എന്ന അപൂര്‍വ ആകാശ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാനാകും. ഏകദേശം 18 വര്‍ഷത്തിലൊരിക്കലാണ് ഈ ജ്യോതിശാസ്ത്ര പ്രതിഭാസം നടക്കുക. അതുകൊണ്ടുതന്നെ, ഇന്ന് ആകാശംനിരീക്ഷിക്കുന്നവര്‍ക്ക് ശനിയുടെ മുന്നിലൂടെ ചന്ദ്രന്‍ കടന്നുപോകുന്നത് കാണാനുള്ള അപൂര്‍വ്വമായ അവസരം ഉണ്ടാകും.
ജൂലൈ 25 ന് പുലര്‍ച്ചെ 1:30 ന് ആരംഭിച്ച് പുലര്‍ച്ചെ 2:25 നാണ് ശനി ചന്ദ്ര ഗ്രഹണം അവസാനിക്കുക.
ശനി ചന്ദ്രഗ്രഹണം സംഭവിക്കുന്നത് ചന്ദ്രന്‍ ശനിയുടെ മുന്നിലൂടെ കടന്നുപോകുമ്പോള്‍ ശനിയെ കാഴ്ചയില്‍ നിന്ന് മറയ്ക്കുമ്പോഴാണ്.