എല്ലാം ഇല്ലാതാക്കിയത് മകന്റെ ഭാര്യ, അവനെ വിവാഹം കഴിപ്പിക്കണ്ടായിരുന്നു എന്ന് പിതാവ്; തന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ടെന്ന് രവീന്ദ്ര ജഡേജയും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ തങ്ങളുടെ കുടുംബം തകര്‍ത്തെന്നും കുടുംബങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ വിദ്വേഷമല്ലാതെ മറ്റൊന്നുമില്ലെന്നും കഴിഞ്ഞ ദിവസം ജഡേജയുടെ പിതാവ് പറഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. രവീന്ദ്ര ജഡേജയുടെ ഭാര്യ കുടുംബത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചെന്നും അവനെ കല്യാണം കഴിപ്പിക്കേണ്ടിയിരുന്നില്ലെന്നും ജഡേജയുടെ പിതാവ് ആരോപിച്ചു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനിരുദ്ധ് സിംഗിന്റെ ഇത്തരത്തിലുള്ള പ്രതികരണം.

എന്നാല്‍ പിതാവിന്റെ ആരോപണങ്ങളെ പാടേ തള്ളിയാണ് ജഡേജ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തനിക്കും ഭാര്യക്കും എതിരായ പിതാവിന്റെ വാക്കുകള്‍ വിശ്വസിക്കരുതെന്നും ഇത് സ്‌ക്രിപ്‌റ്റെഴുതി തയ്യാറാക്കിയ ഒരു അഭിമുഖമാണെന്നും ജഡേജ പറയുന്നു. മാത്രമല്ല തന്റെ ഭാര്യയുടെ പ്രതിഛായ തകര്‍ക്കുന്നതിനുള്ള ശ്രമമാണിതെന്നും ക്രിക്കറ്റ് താരം പറയുന്നു.

‘വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍, എല്ലാം അവളുടെ പേരിലേക്ക് മാറ്റണമെന്ന് അവള്‍ എന്നോട് പറഞ്ഞു. അവള്‍ ഞങ്ങളുടെ കുടുംബത്തില്‍ വിള്ളല്‍ സൃഷ്ടിച്ചു. അവള്‍ കുടുംബത്തെ ആഗ്രഹിക്കുന്നില്ല. സ്വതന്ത്ര ജീവിതമാണ് ആഗ്രഹിക്കുന്നത്. എനിക്ക് തെറ്റ് പറ്റാം, ജഡേജയുടെ സഹോദരി നൈനബയും തെറ്റായിരിക്കാം, പക്ഷേ നിങ്ങള്‍ തന്നെ പറയൂ, ഞങ്ങളുടെ കുടുംബത്തിലെ 50 അംഗങ്ങളും എങ്ങനെ തെറ്റാകും? കുടുംബത്തില്‍ ആരുമായും ഒരു ബന്ധവും ജഡേജക്കും ഭാര്യക്കും ഇല്ലെന്നും പിതാവ് ആരോപിച്ചിരുന്നു. തന്റെ കൊച്ചുമകളുടെ മുഖം പോലും കണ്ടിട്ട് 5 വര്‍ഷമായെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പിതാവിനുള്ള മറുപടിയായി ചുരുങ്ങിയ വാക്കുകളിലാണ് ജഡേജ പ്രതികരിച്ചത്. എക്‌സില്‍ ഗുജറാത്തി ഭാഷയിലാണ് ജഡേജ തന്റെ പ്രതിഷേധം പങ്കുവെച്ചത്. എനിക്കും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്, എന്നാല്‍ ആ കാര്യങ്ങള്‍ പരസ്യമായി പറയാതിരിക്കുന്നതാണ് നല്ലതെന്നും കുറിപ്പില്‍ പറയുന്നു.

ഗുജറാത്തിലെ ജാംനഗര്‍ (വടക്ക്) ബിജെപി എം.എല്‍.എ കൂടിയാണ് രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് മത്സരിച്ച ജഡേജയുടെ സഹോദരി നൈനബയെ പരാജയപ്പെടുത്തിയാണ് റിവാബ എം.എല്‍.എയായത്.

More Stories from this section

family-dental
witywide