‘ഈ പ്രായത്തിലും എന്നാ ഒരിതാ…’; ഡികെയും പട്ടീദാറും മിന്നി, മുംബൈക്കെതിരെ ആർസിബിക്ക് മികച്ച സ്കോർ

മുംബൈ: ഐപില്ലിലെ വാശിയേറിയ മുംബൈ ഇന്ത്യൻസ്-ആർസിബി പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബിക്ക് മികച്ച സ്കോർ. അവസാന ഓവറുകളിൽ തകർത്തടിച്ച ദിനേശ് കാർത്തിക്കിന്റെയും രജത് പാട്ടീദാറിന്റെയും ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിന്റെയും മികവിൽ എട്ട് വിക്കറ്റിന് 196 റൺസെടുത്ത്. ഡുപ്ലെസി (40 പന്തിൽ 60) ആണ് ടോപ് സ്കോററർ.

23 പന്തിൽ 53 റൺസാണ് ദിനേശ് കാർത്തിക് നേടിയത്. 26 പന്തിൽ 50 റൺസടിച്ച രജത് പാട്ടീദാറും മിന്നി. മുംബൈ ബൗളിങ് നിരയിൽ നാലോവറിൽ 21 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ മികച്ചുനിന്നു. ബെം​ഗളൂരു നിരയിൽ വിരാട് കോലി (3), ​ഗ്ലെൻ മാക്സ്‍വെൽ (0), വിൽ ജാക്സ് (8) എന്നിവർ നിരാശപ്പെടുത്തി. മുംബൈ മധ്‍വാൾ നാലോവറിൽ 57 റൺസും ജെറാൾഡ് കോർട്സി നാലോവറിൽ 42 റൺസും വഴങ്ങി.

RCB set 197 target against Mumbai Indians