സ്മൃതി മന്ഥനയുടെ ‘അടിയോടടി’ക്കും ആ‌ർസിബിയെ രക്ഷിക്കാനായില്ല, സീസണിലെ ആദ്യ തോൽവി; ഡൽഹി ക്യാപിറ്റൽസ് കുതിക്കുന്നു

ബെംഗളുരു: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ആദ്യ തോൽവി. ഡൽഹി ക്യാപിറ്റൽസ് 25 റൺസിന് ബാംഗ്ലൂരിനെ തോൽപിച്ചു. ഡൽഹിയുടെ 194 റൺസ് പിന്തുടർന്ന ബംഗ്ലൂരിന് 9 വിക്കറ്റിന് 169 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 31 പന്തിൽ മൂന്ന് ഫോറും നാല് സിക്സുമടക്കം 50 റൺസെടുത്ത ഷെഫാലി വർമ്മയാണ് ഡൽഹിയുടെ ടോപ് സ്കോറർ. ആലീസ് കാപ്സി 33 പന്തിൽ 46 ഉം ജെസ് ജൊനാസൻ 16 പന്തിൽ 36 റൺസുമായും പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂർ നിരയിൽ ക്യാപ്റ്റൻ സ്മൃതി മന്ദാനയ്ക്ക് മാത്രമേ പൊരുതാനായുള്ള. സ്മൃതി 43 പന്തിൽ പത്ത് ഫോറും മൂന്ന് സിക്സും ഉൾപ്പടെ 74 റൺസെടുത്തെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. ബാംഗ്ലൂരിന്റെ ഏഴ് താരങ്ങൾ രണ്ടക്കം കാണാത്തതാണ് തിരിച്ചടിയായത്. മലയാളി താരങ്ങളായ മിന്നു മണി ഡൽഹി ടീമിനായും ആശ ശോഭന ബാംഗ്ലൂർ ടീമിനായും പോരാട്ടത്തിനിറങ്ങിയിരുന്നു. 3 കളികളിൽ 2 ജയവുമായി ഡൽഹി ക്യാപിറ്റൽസാണ് പോയിന്‍റ് പട്ടികയിൽ മുന്നിൽ. അത്രതന്നെ പോയിന്‍റ് ഉണ്ടെങ്കിലും റൺ ശരാശരിയുടെ അടിസ്ഥാനത്തിൽ ബാഗ്ലൂർ പിന്നിലായി.

RCB vs DC Highlights Delhi Capitals brave Smriti Mandhana blitz to beat RCB by 25 runs WPL 2024

More Stories from this section

family-dental
witywide