‘മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ തയ്യാർ, കൊല്ലപ്പെട്ട ഡോക്ടർക്ക് നീതികിട്ടണം’; പ്രതിഷേധക്കാരോട് മമത

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആർ.ജി.കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തമാകവേ, മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ സന്നദ്ധമാണെന്ന പ്രഖ്യാപനവുമായി മമത ബാനർജി. ജൂനിയർ ഡോക്ടർമാരുമായുള്ള ചർച്ച മുടങ്ങിയതിനു പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണു മമത നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുമായുള്ള ചർച്ച തൽസമയം സംപ്രേക്ഷണം ചെയ്യണമെന്നായിരുന്നു ഡോക്ടർമാരുടെ ആവശ്യം. സർക്കാർ ഈ ആവശ്യം നിരാകരിച്ചതിനെ തുടർന്നാണ് ചർച്ച മുടങ്ങിയത്.

സെക്രട്ടറിയേറ്റില്‍ ജൂനിയര്‍ ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ ഡോക്ടര്‍മാര്‍ പങ്കെടുക്കാതിരുന്നതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം. കൂടിക്കാഴ്ചയ്ക്കായി രണ്ട് മണിക്കൂറോളം കാത്തുനിന്നതിന് പിന്നാലെയാണ് ബംഗാള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഇങ്ങനെ പ്രതികരിച്ചത്.കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതിരുന്ന ജൂനിയര്‍ ഡോക്ടര്‍മാരോട് മമതാ രൂക്ഷമായി പ്രതികരിച്ചു. ഞാന്‍ രാജിവെക്കാന്‍ തയ്യാറാണ്. ആര്‍ജി കര്‍ ആശുപത്രിയില്‍ കൊലചെയ്യപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കുകതന്നെയാണ് എന്‍റെയും ആവശ്യം, മമത പറഞ്ഞു.

‘‘ജനങ്ങളുടെ താൽപര്യത്തിനായി സ്ഥാനം ഒഴിയാൻ തയാറാണ്. എനിക്ക് മുഖ്യമന്ത്രി പദവി ആവശ്യമില്ല. പദവിയെക്കുറിച്ച് ഞാൻ ആലോചിക്കുന്നില്ല. സാധാരണക്കാർക്ക് ചികിത്സ ലഭിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ‘യോഗത്തിനായി രണ്ടു മണിക്കൂർ കാത്തിരുത്തിയെങ്കിലും ഞാൻ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കില്ല. അവർ ചെറുപ്പക്കാരായതിനാൽ ക്ഷമിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്,’’മമത പറഞ്ഞു.

കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടാകണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും തത്സമയസംപ്രഷണം വേണമെന്ന ആവശ്യം നിരാകരിച്ചു. 15-ല്‍ കൂടുതല്‍ ആളുകള്‍ ചർച്ചയിൽ പങ്കെടുക്കരുതെന്നും നിര്‍ദേശമുണ്ടായിരുന്നു.

More Stories from this section

family-dental
witywide