വാഷിംഗ്ടൺ: സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറണമെന്ന് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ആവശ്യം ശക്തമാകുന്നതിനിചെ തൻ്റെ മാനസിക ക്ഷമതയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ ന്യൂറോളജിക്കൽ പരിശോധനയ്ക്ക് വിധേയനാകാൻ സന്നദ്ധനാണെന്ന് ജോ ബൈഡൻ അറിയിച്ചു. ഡോക്ടർമാർ ശുപാർശ ചെയ്താൽ താൻ പരിശോധനക്ക് വിധേയമാകാമെന്ന് അദ്ദേഹം സമ്മതിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ന്യൂറോളജിക്കൽ പരിശോധന നടത്തണമെന്ന് എൻ്റെ ഡോക്ടർമാർ എന്നോട് പറഞ്ഞാൽ ഞാൻ അത് ചെയ്യുമെന്ന് നാറ്റോ ഉച്ചകോടിയുടെ സമാപനത്തിൽ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തൻ്റെ പ്രായത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകളെക്കുറിച്ച് പ്രസിഡൻ്റ് മറുപടി നൽകി.
ഞാൻ എന്ത് ചെയ്താലും ആരും തൃപ്തനാകില്ല. ഓഫീസിലായിരിക്കുമ്പോൾ തനിക്ക് മൂന്ന് മസ്തിഷ്ക ആരോഗ്യ പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും ഏറ്റവും അവസാനം ഫെബ്രുവരിയിൽ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പിൽ തുടരാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള സംവാദത്തിന് ശേഷമാണ് ബൈഡന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചർച്ചകൾ സജീവമായത്. യാത്രക്ഷീണം കാരണമാണ് തനിക്ക് സംവാദത്തിൽ തിരിച്ചടിയുണ്ടായതെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ബൈഡൻ.
Ready To Undergo Neurological test, biden says