ബംഗ്ലാദേശ് ഇടക്കാല സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറെന്ന് യുഎസ്

വാഷിംഗ്ടൺ: ബംഗ്ലാദേശിൽ നൊബേൽ പുരസ്കാര ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെന്ന് അമേരിക്ക അറിയിച്ചു.

“ഞങ്ങൾ ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇടക്കാല സർക്കാരിൻ്റെ നേതാവായി മുഹമ്മദ് യൂനസിനെ നിയമിക്കുന്നുവെന്ന് മനസിലായി,” സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ തൻ്റെ ദൈനംദിന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ബംഗ്ലാദേശിൽ ദീർഘകാല സമാധാനവും രാഷ്ട്രീയ സ്ഥിരതയും സ്ഥാപിക്കുന്നതിൽ ഇടക്കാല സർക്കാർ നിർണായക പങ്ക് വഹിക്കുമെന്ന് ഞങ്ങൾ കരുതുന്നു,” ബംഗ്ലാദേശിലെ അതിവേഗം നീങ്ങുന്ന സംഭവവികാസങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി മില്ലർ പറഞ്ഞു.

അതേസമയം, ഇടക്കാല സർക്കാരിനെ സംബന്ധിച്ച എല്ലാ തീരുമാനങ്ങളും ജനാധിപത്യ തത്വങ്ങളെയും നിയമവാഴ്ചയെയും ബംഗ്ലാദേശി ജനതയുടെ ഇച്ഛയെയും മാനിക്കുന്നതായിരിക്കണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് പിടിഐയോട് പറഞ്ഞു. “ബംഗ്ലദേശിൻ്റെ ഇടക്കാല സർക്കാരിനെ നയിക്കാൻ നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് സമ്മതിച്ചതായി ഞങ്ങൾ മനസ്സിലാക്കുന്നു. ഇടക്കാല സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്.”

More Stories from this section

family-dental
witywide