
കൊച്ചി: വടക്കൻ കേരളത്തിൽ 2019ന് സമാനമായ സാഹചര്യമെന്ന് വിദഗ്ധർ. കേരളത്തെ നടുക്കിയ കവളപ്പാറ, പുത്തുമല ദുരന്തങ്ങൾക്കു സമാനമായ സാഹചര്യമാണ് ചൂരൽമല ഉരുൾപൊട്ടലിന് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം. രണ്ടാഴ്ചക്കാലമായി ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ നിലനിന്നിരുന്ന ന്യൂനമർദപാത്തി കാരണമാണ് കൊങ്കൺ മേഖലയുൾപ്പെടെ വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിച്ചത്.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് മേഖലകളില്‍ ഒരാഴ്ച ശരാശരി ലഭിക്കേണ്ട മഴയേക്കാൾ 50 മുതൽ 70% വരെ മഴയാണ് കഴിഞ്ഞയാഴ്ച അധികം ലഭിച്ചത്. ഇതിന് പിന്നാലെയായിരുന്നു രണ്ട് ദിവസത്തെ അതിതീവ്ര മഴ. തെക്കുകിഴക്കൻ അറബിക്കടലിനു മുകളിൽ മേഘങ്ങളുടെ കട്ടി കൂടുന്നതാണ് കനത്തമഴയ്ക്കും ഉരുൾപൊട്ടലിനും പ്രധാന കാരണങ്ങളിൽ ഒന്നെന്ന് പഠനങ്ങളിൽ കണ്ടെത്താനായിരുന്നു.
15 മുതൽ 20 സെന്റീമീറ്റർ വരെ മഴ കിട്ടുന്നു. ഇതിനെ മീസോസ് സ്കെയിൽ മിനി ക്ലൗഡ് ബേസ്റ്റ് എന്നു പറയുന്നത്. ഈ സാഹചര്യം വടക്കൻ കേരളത്തിൽ നിലവിലുണ്ടെന്നും വിദഗ്ധർ പറയുന്നു.
reason behind wayanad landslide