വാഷിംഗ്ടണ്‍: ഫെബ്രുവരിമാസം ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് നല്‍കിയത് വ്യത്യസ്ത സമ്മിശ്രങ്ങളായ കാലാവസ്ഥയായിരുന്നു. മാസത്തിന്റെ തുടക്കം വസന്തകാലത്തും വേനല്‍ക്കാലത്തുമുള്ള ചൂടിന് സമാനമായി റെക്കോര്‍ഡിട്ട് ഉയരുകയും, മാസാവസാനം ശീതകാല താപനിലയോടെ അവസാനിക്കുകയും ചെയ്യുകയാണ് ഫെബ്രുവരി. ചൂട് റക്കോര്‍ഡ് ഇട്ട് ഉയരുകയും ചിലപ്പോള്‍ തണുത്ത് മഞ്ഞ് വീഴ്ചയിലേക്ക് എത്തുകയും മറ്റ് ചിലപ്പോള്‍ ചുഴലിക്കാറ്റുമായി ആകെ കുഴഞ്ഞുമറിഞ്ഞ കാലാവസ്ഥയാണ് അമേരിക്കയ്ക്ക് മേല്‍ ഇപ്പോഴുള്ളത്.
തിങ്കളാഴ്ച, കനേഡിയന്‍ അതിര്‍ത്തി മുതല്‍ ഗള്‍ഫ് തീരം വരെ താപനില ഉയര്‍ന്നു നില്‍ക്കുകയും ദിവസേന, പ്രതിമാസ, സീസണല്‍ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച 100 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ രാജ്യത്തെ ആദ്യത്തെ നഗരമാണ് ടെക്സാസിലെ അബിലീന്‍.
ചൊവ്വാഴ്ച, ഗ്രേറ്റ് തടാകങ്ങള്‍ മുതല്‍ വടക്കുകിഴക്ക് ഭാഗത്തേക്ക് കിഴക്കോട്ട് ഗള്‍ഫ് തീരം വരെ 50 മുതല്‍ 80 വരെ അധിക പ്രതിദിന റെക്കോര്‍ഡുകള്‍ സ്ഥാപിച്ച കാലാവസ്ഥ താപനില ശരാശരിയേക്കാള്‍ 15 മുതല്‍ 35 ഡിഗ്രി വരെ ഉയര്‍ന്നിരുന്നു. 70-കളുടെ മധ്യത്തില്‍ എത്തുമെന്ന് പ്രവചിക്കപ്പെടുന്ന ചിക്കാഗോ പ്രദേശം ഉള്‍പ്പെടെ, കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അനുഭവപ്പെടുന്ന ഉയര്‍ന്ന താപനില ജൂണിനോട് സമാനമാണ്.
പക്ഷേ, ബുധനാഴ്ചയോടെ, ശക്തമായ തണുപ്പുമായി താപനിലയില്‍ ഇടിവ് അനുഭവപ്പെടും. ചൊവ്വാഴ്ചയെ അപേക്ഷിച്ച് അപ്പര്‍ മിഡ്വെസ്റ്റിലും സമതലങ്ങളിലും ബുധനാഴ്ച ഉയര്‍ന്ന താപനില 25 മുതല്‍ 50 ഡിഗ്രി വരെ തണുപ്പായിരിക്കും. ചിക്കാഗോ പോലെയുള്ള സ്ഥലങ്ങള്‍ 70-കളിലെ ഉയര്‍ന്ന താപനില നിന്ന് ബുധനാഴ്ച രാവിലെയോടെ 20 നും 10 നും താഴേക്ക് പോകും. ഡാളസില്‍, തിങ്കളാഴ്ച്ച 90-ന് അടുത്ത് എത്തിയ താപനില ചൊവ്വാഴ്ച വീണ്ടും 55 ഡിഗ്രിയിലേക്ക് എത്തി.
മിസൗറി മുതല്‍ മിഷിഗണ്‍ വരെ പ്രവചിക്കപ്പെട്ടിരിക്കുന്ന ശക്തമായ കൊടുങ്കാറ്റില്‍ നാല്‍പ്പത് ദശലക്ഷം ആളുകള്‍ അപകടസാധ്യതയിലാണ്. ഇവിടങ്ങളില്‍ ഗോള്‍ഫ് ബോളിനോളമോ അതിലും വലുപ്പത്തിലോ ആലിപ്പഴം വീഴാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ചുഴലിക്കാറ്റുകളും പ്രധാന അപകടസാധ്യതകളാണ്.
ചിക്കാഗോ, സെന്റ് ലൂയിസ്, ഇന്‍ഡ്യാനപൊളിസ്, ഡിട്രോയിറ്റ്, ക്ലീവ്ലാന്‍ഡ്, സിന്‍സിനാറ്റി, കെന്റക്കിയിലെ ലൂയിസ്വില്ലെ എന്നിവിടങ്ങളില്‍ ബുധനാഴ്ച രാവിലെ വരെ കഠിനമായ കാലാവസ്ഥയായിരിക്കും.
വടക്കന്‍ ഇല്ലിനോയിസിനും തെക്കുകിഴക്കന്‍ വിസ്‌കോണ്‍സിലും ആലിപ്പഴം നാശമുണ്ടാക്കാനുള്ള ഏറ്റവും വലിയ സാധ്യത പ്രവചിക്കപ്പെടുന്നു.
ഒഹായോ നദിക്കരയില്‍ ശക്തമായ ചുഴലിക്കാറ്റിന്റെ സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടുണ്ട്. ലൂയിസ്വില്ലെ, കെന്റക്കി, ഇവാന്‍സ്വില്ലെ, ഇന്ത്യാന, സിന്‍സിനാറ്റി മെട്രോ ഏരിയയുടെ പടിഞ്ഞാറന്‍ അറ്റം വരെ നീളുന്ന എല്ലാ പ്രദേശങ്ങളിലും സൂര്യാസ്തമയത്തിനുശേഷം ചുഴലിക്കാറ്റുകള്‍ക്ക് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം. ഫെബ്രുവരിയില്‍ ഇത്രയും വടക്ക് ഭാഗത്ത് ഒരു ചുഴലിക്കാറ്റും വലിയ ആലിപ്പഴവും ഉണ്ടാകുന്നത് അസാധാരണമാണ്.
ചൊവ്വാഴ്ച ശക്തമായ ഇടിമിന്നല്‍ ഉണ്ടായേക്കുമെന്നും കാലാവസ്ഥാ പ്രവചകര്‍ മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച, കനത്ത മഴയും കാറ്റും കിഴക്കന്‍ തീരത്തെ ബാധിക്കും. ഇത് വലിയ ഭീഷണി ഉയര്‍ത്തുന്നില്ലെങ്കിലും ഗതാഗതത്തെയും മറ്റും പല രീതിയിലും ബാധിച്ചേക്കാം. ചില പ്രദേശങ്ങളില്‍ ബുധനാഴ്ച രാത്രി മുതല്‍ വ്യാഴാഴ്ച രാവിലെ വരെ മഞ്ഞുവീഴ്ച അനുഭവപ്പെടാനും സാധ്യത ഉണ്ട്. ഏറ്റവും ഉയര്‍ന്ന സാധ്യത ഗ്രേറ്റ് ലേക്ക്‌സ് മേഖലയിലും പരിസരത്തും ആയിരിക്കും.