ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: മസൂദ് പെസസ്‌കിയാന് വിജയം

ന്യൂഡല്‍ഹി: ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിഫോമിസ്റ്റ് സ്ഥാനാര്‍ഥിയായ മസൂദ് പെസസ്‌കിയാന്‍ വിജയിച്ചു. ജൂണ്‍ 28ന് നടന്ന വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും ജയിക്കാവാവശ്യമായ 50 % വോട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ഇന്നലെ വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയിരുന്നു.

പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കഴിഞ്ഞ മാസം ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇറാനില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തിയത്.

കടുത്ത യാഥാസ്ഥിതിക പക്ഷ എതിരാളിയായ സയീദ് ജലീലിയെ പരാജയപ്പെടുത്തിയാണ് മിതവാദിയായ മസൂദ് പെസെഷ്‌കിയാന്‍ ഇറാന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എണ്ണിയ 30 ദശലക്ഷത്തിലധികം വോട്ടുകളില്‍ 53.3% നേടിയ ശേഷമാണ് ഡോ. പെസെസ്‌കിയാന് അനുകൂലമായി വോട്ട് പ്രഖ്യാപിച്ചത്. ജലീലിക്ക് 44.3% വോട്ട് ലഭിച്ചു.

More Stories from this section

family-dental
witywide