വ്യാജ ആധാർ കാർഡുമായി അരലക്ഷം അഭയാർഥികൾ കേരളത്തിൽ; റിപ്പോർട്ട്

കൊച്ചി: കേരളത്തിൽ വ്യാജ ആധാർ കാർഡുമായി അരലക്ഷത്തിലേ അഭയാർഥികൾ കഴിയുന്നതായി റിപ്പോർട്ട്. ബംഗ്ലദേശ്, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിൽനിന്നുള്ള അഭയാർഥികളാണ് വ്യാജ ആധാർ കാർഡുമായി കേരളത്തിൽ കഴിയുന്നതെന്ന് മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു. അസമിലെ മധുപുർ, നൗഗാവ്, ബംഗാളിലെ കലിംപോങ്, നദിയ, ഉത്തര ദിനാജ്പുർ, കേരളത്തിലെ പെരുമ്പാവൂർ എന്നിവിടങ്ങളിലെ ആധാർ കേന്ദ്രങ്ങളിൽ വ്യാജ ആധാർ കാർഡ് നിർമിച്ചതായാണു മിലിട്ടറി ഇന്റലിജൻര്സിന്റെ കണ്ടെത്തൽ.

ഇവർ വ്യാജ ആധാർ ഉപയോ​ഗിച്ച് ഇന്ത്യയിൽ തങ്ങുകയും ഇന്ത്യക്കാരായ കുറ്റവാളികൾ വ്യാ ആധാർ ഉപയോ​ഗിച്ച് യാത്ര രേഖകളുണ്ടാക്കി രാജ്യം വിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അതിർത്തി സംസ്ഥാനങ്ങളിൽ അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) നിരീക്ഷണം ശക്തമാക്കി. കേരളം ഉൾപ്പെടെ കടൽത്തീര സംസ്ഥാനങ്ങളിൽ കോസ്റ്റ് ഗാർഡും നിരീക്ഷണം കടുപ്പിച്ചു.

മലപ്പുറം തൃപ്രങ്ങോട് അക്ഷയ കേന്ദ്രത്തിലെ ഓൺലൈൻ ആധാർ സംവിധാനത്തിൽ നുഴഞ്ഞുകയറി 50 ആധാർ ഐഡികൾ വ്യാജമായി നിർമിച്ചതായി കേന്ദ്ര ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. പെരുമ്പാവൂരിൽ വ്യാജ ആധാർ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായും ഒരേ ചിത്രം ഉപയോഗിച്ചു വിവിധ പേരുകളിൽ വ്യാജ ആധാർ കാർഡുകൾ നിർമിച്ചു നൽകുന്നതായും വിവരമുണ്ട്.

Refugees stay in kerala using fake aadhar cards, report

More Stories from this section

family-dental
witywide