റജി തോമസ് ഹൂസ്റ്റണിൽ നിര്യാതനായി 

ഹൂസ്റ്റൻ: മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറ് ഊരുവീട്ടിൽ  തോമസ് വർക്കിയുടെ (മൈസൂർ തമ്പി) മകൻ റജി തോമസ് (45) ഹൂസ്റ്റനിൽ നിര്യാതനായി. മൂവാറ്റുപുഴ മോളയിൽ കുടുംബാംഗം ബിബീന തോമസ് ആണ് ഭാര്യ. മകൾ മിയ. 

ഒക്ടോബർ 25 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ 9 വരെ സ്റ്റാഫോർഡ് സെൻറ് തോമസ് ചർച്ചിൽ പൊതു ദർശനവും ശനിയാഴ്ച  രാവിലെ 8:30 മുതൽ കുർബാനയും മറ്റു ശുശ്രൂഷകൾക്കും ശേഷം വെസ്റ്റൈമർ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ സംസ്കാരം നടക്കും.

തോമസ് വർക്കി, മറിയാമ്മ തോമസ് ദമ്പതികളുടെ ഇളയ പുത്രനായ റജി പിതാവിനെ പോലെ മലയാളി സമൂഹത്തിൽ സജീവ സാന്നിദ്ധ്യമായിരുന്നു . അതുകൊണ്ടു ഹൂസ്റ്റനിലെ മലയാളി സമൂഹത്തിൽ ചെറുപ്പക്കാർക്കും പ്രായമായവർക്കും  പ്രിയപ്പെട്ടവനുമായിരുന്നു. 

Reji Thomas Passed Away At Houston