കാത്തിരിപ്പ് നീളുന്നു! റഹീമിന്റെ ജയില്‍ മോചനം വൈകും; വിധി പറയാൻ രണ്ടാഴ്ച്ച കഴിയും

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചന ഉത്തരവ് ഇനിയും വൈകും. ഇന്ന് ഉത്തരവ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കേസ് പരിഗണിച്ച റിയാദ് ക്രിമിനല്‍ കോടതി കേസ് രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റിവച്ചു.

സൗദി സമയം രാവിലെ ഒമ്പതു മണിയോടെയാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയെങ്കിലും ജയില്‍ മോചിതനായിട്ടില്ല.

ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ ജയില്‍ മോചന ഉത്തരവ് ആണ് പ്രധാനമായും പ്രതീക്ഷിച്ചത്. വധശിക്ഷ റദ്ദാക്കിയത്തോടെ പ്രൈവറ്റ് ഒഫന്‍സുമായി ബന്ധപ്പെട്ട കേസ് അവസാനിച്ചു. പബ്ലിക് ഒഫന്‍സുമായി ബന്ധപ്പെട്ട കേസ് ആണ് കോടതി ഇന്ന് പരിഗണിക്കുക. 18 വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിച്ച പശ്ചാത്തലത്തില്‍ ഈ കസില് പ്രത്യേക ശിക്ഷ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ഇന്ന് ജയില്‍ മോചന ഉത്തരവിന് സാധ്യത പ്രതീക്ഷിച്ചിരുന്നു.

മോചന ഉത്തരവ് ഉണ്ടായാല്‍ അത് അപ്പീല്‍ കോടതിയും ഗവര്‍ണറേറ്റും അംഗീകരിച്ച ശേഷമായിരിക്കും ജയില്‍ മോചനം ഉണ്ടാവുക. സൗഊദിയില്‍ ആയിരുന്ന അബ്ദുറഹീമിന്റെ ഉമ്മയും സഹോദരനും അടങ്ങുന്ന കുടുംബം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. അബ്ദ്റഹീമിനെ ജയിലില്‍ കാണാന്‍ അവസരം ഒരുക്കിയ അസീര്‍ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ തലാല് രാജകുമാരന്റെ റിയാദിലെ ഓഫീസിലെത്തി ഇന്നലെ കുടുംബം നന്ദി പറഞ്ഞു.

More Stories from this section

family-dental
witywide