ജിയോക്ക് മുട്ടുവിറയ്ക്കുന്നോ? മസ്കിന്റെ സ്റ്റാർലിങ്കിനെ ഭയന്ന് കേന്ദ്രത്തെ സമീപിച്ച് റിലയൻസ് കമ്മ്യൂണിക്കേഷൻ

ന്യൂഡൽഹി: സാറ്റലൈറ്റ് ബ്രോഡ്ബാൻഡിന് ഇന്ത്യയുടെ സ്‌പെക്‌ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ടെലികോം റെഗുലേറ്റർ ട്രായിയെ സമീപിച്ച്‌ റിലയൻസ് കമ്മ്യൂണിക്കേഷൻസ്.

ആഗോള ട്രെൻഡുകള്‍ക്ക് അനുസരിച്ച് സാറ്റലൈറ്റ് സ്‌പെക്‌ട്രം അനുവദിക്കുമെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രസ്താവനക്ക് പിന്നാലെയാണ് റിലയൻസ് കമ്മ്യൂണിക്കേഷൻ പോളിസി എക്സിക്യൂട്ടീവായ രവി ഗാന്ധി ആവശ്യമുന്നയിച്ചത്.

സാറ്റലൈറ്റ് ബ്രോഡ്ബാൻഡിന് വേണ്ടി ഇലോണ്‍ മസ്‌കിന്റെ സ്റ്റാർലിങ്ക് സജീവമായി രംഗത്തുള്ളതാണ് റിലയൻസിനെ ആശങ്കപ്പെടുത്തുന്നത്. ആഫ്രിക്കയില്‍ കുറഞ്ഞ തുകയ്ക്ക് ഇന്റർനെറ്റ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി പ്രാദേശിക സേവനദാതാക്കള്‍ക്ക് സ്റ്റാർലിങ്ക് വെല്ലുവിളിയായിരുന്നു.

ഇന്ത്യയിലും മസ്ക് കളംപിടിക്കുമോ എന്നതാണ് റിലയൻസ് ആശങ്കപ്പെടുന്നത്. സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് ലേലം ചെയ്യുന്നതിനു പകരം സ്‌പെക്‌ട്രം അനുവദിക്കാനായാണ് സർക്കാർ നീക്കം. സാറ്റലൈറ്റ് സേവനങ്ങള്‍ക്കായുള്ള സ്‌പെക്‌ട്രം ലേലത്തെ നിരുത്സാഹപ്പെടുത്തുന്ന ഇന്റർനാഷണല്‍ ടെലികമ്മ്യൂണിക്കേഷൻസ് യൂണിയൻ (ITU) മാനദണ്ഡങ്ങളോടുള്ള അനുകൂല നിലപാടാണിത്.

4 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ലോ-ലേറ്റൻസി ബ്രോഡ്ബാൻഡ് നല്‍കുന്നതിനായി സ്പേസ് എക്സിന്റെ യൂണിറ്റായ മസ്‌ക്കിന്റെ സ്റ്റാർലിങ്കിന്റെ 6,400 സജീവ ഉപഗ്രഹങ്ങള്‍ നിലവില്‍ സജീവമാണ്.

കുറഞ്ഞ ചെലവില്‍ സ്റ്റാർലിങ്ക് നേരിട്ട് വിപണിയിലേക്ക് എത്തിയാൽ ജിയോ, എയർടെൽ പോലുള്ള സേവന ദാതാക്കള്‍ക്കും നിരക്ക് കുത്തനെ താഴ്ത്തേണ്ടി വരും.

reliance communication touch union government on satellite broadband spectrum

More Stories from this section

family-dental
witywide