ജോണ്‍ ഐസക് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്റ്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോര്‍ക്ക്: മലയാളിയായ ജോണ്‍ ഐസക്കിനെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. വെസ്റ്റ്ചെസ്റ്റർ കൗണ്ടി ,ഹേസ്റ്റിംങ്‌ ഓൺ ഹഡ്‌സൺ, വെസ്റ്റ്ചെസ്റ്റർ മാനറിൽ  ഫെബ്രുവരി 28 ന് റിപ്പബ്ലിക്കൻ കൗണ്ടി കമ്മിറ്റി ഡഗ്ഗ് കോളറ്റിയുടെ (Doug Colety, Westchester Gop-Chairman) അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ പാര്‍ട്ടിയുടെ യോങ്കേഴ്‌സ് ചെയര്‍മാന്‍ റോബര്‍ട്ട് മോഫിറ്റു ജോണ്‍ ഐസക്കിൻ്റെ പേര് നിർദേശിക്കുകയായിരുന്നു. അങ്ങനെ പ്രൈമറി ഇല്ലാതെതന്നെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാര്‍ത്ഥിയായി ജോണ്‍ ഐസക്കിനെ പ്രഖ്യാപിച്ചു .


ന്യൂ യോർക്ക് സ്റ്റേറ്റിന്റെ  പുരോഗതിക്കു വേണ്ടി താൻ പ്രവർത്തിക്കുമെന്ന് തന്റെ  സ്ഥാനാര്‍ത്ഥിത്വത്തെ സ്വീകരിച്ചുകൊണ്ട് ജോണ്‍ ഐസക്ക് പ്രഖ്യാപിച്ചു. അമേരിക്കയിലെ മലയാളി സമൂഹത്തിനും  ന്യൂയോർക്കിലെ അമേരിക്കകാർക്കിടയിലും  സുപരിചിതനാണ് ജോണ്‍ ഐസക്. ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന ഇദ്ദേഹത്തെ  പിന്തുണച്ചു കൊണ്ട് ഇന്ത്യൻ  സമൂഹത്തിൽ നിന്നും  പ്രസീള  പരമേശ്വരൻ (ഫൗണ്ടിങ് ചെയർമാൻ , ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കന്‍ കമ്മിറ്റി) ,ഹാരി സിങ്ങ് ,( ചെയർമാൻ , ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കന്‍ കമ്മിറ്റി  ) , തോമസ് കോശി (ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കന്‍ കമ്മിറ്റി),  വെൻ  പരമേശ്വരൻ(ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കന്‍ കമ്മിറ്റി) , സണ്ണി ചാക്കോ(ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കന്‍ കമ്മിറ്റി) , വർഗീസ്  എം   കുര്യൻ(ബോബൻ ) (WMA പ്രസിഡന്റ് ), ജോസ് കാടാപ്പുറം (കൈരളി ടിവി ) ,  ചാക്കോ പി ജോർജ്, ബാബു പൂപ്പള്ളിൽ ,  ഷോബി ഐസക് (YMA) ,റോയി എണ്ണശേരിൽ , ജോഷി മാത്യു (ഇന്ത്യൻ ഓർത്തഡോസ് ചർച്ച് ,യോങ്കേഴ്‌സ്) ,ബാബു തുമ്പയിൽ,  ഷാജി വർഗീസ് , സാമുവൽ കോശി,   ശ്രീകുമാർ ഉണ്ണിത്താൻ  തുടങ്ങി നിരവധി പേർ   Gop മീറ്റിങ്ങിൽ   പങ്കെടുത്തു.

നവംബര്‍ 5-നാണ് ഇലക്ഷന്‍.  മലയാളിക്ക് ലഭിക്കുന്ന വലിയൊരു അംഗീകാരമാണിത്. ഇന്ത്യക്കാർ ധാരാളമായി താമസിക്കുന്ന യോങ്കേഴ്‌സിൽ ജോണ്‍ ഐസക്കിന്റെ വിജയം ഉറപ്പാണ് എന്ന് ഏവരും വിശ്വസിക്കുന്നു.  

 18 വയസ്സ് കഴിഞ്ഞ എല്ലാവരും വോട്ടിനു റജിസ്റ്റർ ചെയ്യണമെന്നും എല്ലാവരും അവരുടെ വോട്ട് അവകാശം ഉപയോഗപ്പെടുത്തണമെന്നും ജോണ്‍ ഐസക്ക് അഭ്യർഥിച്ചു. 73000 വോട്ടേഴ്‌സ് ഉള്ള  ഈ ഡിസ്ട്രിക്ടിൽ നല്ലയൊരുഭാഗം  ഇന്ത്യക്കാരാണ് . ആദ്യമായാണ് ഇവിടെ മത്സരിക്കാൻ ഒരു മലയാളിക്ക് അവസരം ലഭിക്കുന്നത്. ഈ  അവസരം  നമ്മൾ നല്ലവണ്ണം വിനിയോഗിച്ചാൽ കൂടുതൽ യുവാക്കൾക്ക് ഈ രംഗത്തേക്ക് കടന്നു വരുവാൻ പ്രചോദനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ആവശ്യമായ സാമ്പത്തിക – സാമൂഹിക – രാഷ്ട്രീയ പിന്തുണ അദ്ദേഹത്തിന് മലയാളികൾ നൽകിയാൽ മാത്രമേ വിജയം ഉറപ്പാക്കാൻ സാധിക്കൂ എന്ന് യോങ്കേഴ്സിലെ മലയാളികൾ പറയുന്നു.

Republican Party selects John Issac as candidate of Newyork State Assembly

 

More Stories from this section

family-dental
witywide