അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് എട്ടാം ദിവസത്തിലേക്ക്. ഗംഗാവാലി പുഴയിൽ കൂടുതൽ ഇടങ്ങളിൽ തിരച്ചിൽ നടക്കും. അർജുൻ്റെ തിരച്ചിലിനായി കൂടുതൽ ഡൈവേഴ്സ് എത്തും. കരസേന സംഘവും തിരച്ചിൽ തുടരും. മണ്ണിടിഞ്ഞ സ്ഥലത്തിനു നേരെ 40 മീറ്റർ അകലെ പുഴയിൽ ശക്തിയുള്ള സിഗ്നൽ ലഭിച്ചു എന്ന് സൈന്യം അറിയിച്ചിരുന്നു. അതേസമയം, അപകട സ്ഥലത്തേക്ക് ആരെയും കടത്തിവിടുന്നില്ലെന്നു പരാതിയുണ്ട്. പൊലീസ് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുന്നു. ഉദ്യോഗസ്ഥര്‍ എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ടെന്നും ദുരന്തനിവാരണ വിദഗ്ധൻ രഞ്ജിത്ത് ഇസ്രയേൽ ആരോപിച്ചു.
മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഒരു മൃതദേഹം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. അര്‍ജുന്‍ ഉള്‍പ്പടെ നാല് പേരെയായിരുന്നു മണ്ണിടിച്ചിലില്‍ കാണാതായത്.
അതേസയമയം ഷിരൂരില്‍ തിരച്ചിലിന് പൊലീസും ജില്ലാ ഭരണകൂടവും സഹകരിക്കുന്നില്ലെന്ന് രഞ്ജിത് ഇസ്രയേൽ പറഞ്ഞു. കരയില്‍ പരിശോധന പൂര്‍ത്തിയായത് എണ്‍പത് ശതമാനം മാത്രമാണ്. തിരച്ചിലിന് സഹകരിക്കുന്നത് എന്‍ഡിആര്‍എഫ് മാത്രമാണ്. താന്‍ ആവശ്യപ്പെടുന്ന മെഷിനുകള്‍ ലഭ്യമാക്കുന്നില്ല. ഹൈ ഡ്രില്ലിങ് മെഷിനറികള്‍ ലഭ്യമാക്കണം. അര്‍ജുനായുള്ള തിരച്ചില്‍ ശരിയായ ദിശയിലായിരുന്നുവെന്നും രഞ്ജിത് പറഞ്ഞു.