നെയ്യാറ്റിന്‍കരയില്‍ മണ്ണിടിഞ്ഞ് വീണ് മരണത്തെ മുഖാമുഖം കണ്ട തൊഴിലാളിക്ക് രക്ഷകനായത് ജെസിബി ഡ്രൈവര്‍

തിരുവനന്തപുരം: നെയ്യാറ്റിനകരയില്‍ മണ്ണിടിഞ്ഞ് വീണുണ്ടായത് വന്‍ അപകടം. മണ്ണിനടിയില്‍ കുടുങ്ങിയ നെയ്യാറ്റിനകര ആലത്തൂര്‍ സ്വദേശി ഷൈലനെ പുറത്തെത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് നെയ്യാറ്റിന്‍കര ആനാവൂരില്‍ പറമ്പിലെ ജോലിക്കിടെ ഇയാള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്.

പൂര്‍ണമായും മണ്ണിനടയില്‍ കുടുങ്ങിയ ഷൈലനെ രക്ഷിക്കാനുള്ള ശ്രമവും ഉടന്‍ ആരംഭിച്ചു. അപകടം കണ്ടു നിന്ന ജെസിബി ഡ്രൈവറുടെ ഇടപെടലാണ് ഷൈലന്റെ ജീവന്‍ രക്ഷിച്ചത്.

തൊഴിലാളി കുടുങ്ങിയ ഏകദേശം സ്ഥലം കണക്കാക്കി മണ്ണ് നീക്കുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ശരീരത്തിലെ മണ്ണ് നീക്കം ചെയ്‌തെങ്കിലും ഷൈലന്റെ കാലിന്റെ ഭാഗം ഉള്‍പ്പെടെ മണ്ണിനടിയിലായിരുന്നു. പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഷൈലനെ പരിക്കുകളോടെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാര്യമായ പരിക്കുകളില്ല.

More Stories from this section

family-dental
witywide