വയനാട് ദുരന്തം നടന്നിട്ട് 8 മണിക്കൂർ പിന്നിടുന്നു; 24 മരണം സ്ഥിരീകരിച്ചു, മുണ്ടക്കൈയിലേക്ക് ഇതുവരെ ആർക്കും എത്താൻ കഴിഞ്ഞിട്ടില്ല

മേപ്പാടി (വയനാട്): വയനാടിൻ്റെ അതിർത്തിയോട് ചേർന്ന് നിലമ്പൂർ കാടുകൾ അതിരിടുന്ന വെള്ളരിമലയിൽ പുലർച്ചെ ഒന്നരയ്ക്ക് ഉണ്ടായ ഉരുൾപ്പെട്ടലിൽ ഇതുവരെ 24 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.

8 മണിക്കൂർ പിന്നിട്ടിട്ടും, തകർന്ന മുണ്ടക്കൈ പ്രദേശത്തേക്ക് എത്താനാകാതെ രക്ഷാപ്രവർത്തകർ. മലവെള്ളം കൊണ്ടു വന്ന കൂറ്റൻപാറകളും മരങ്ങളും മണ്ണും നിറഞ്ഞു കിടക്കുകയാണ് അവിടം ആകെ. 150 കുടുംബങ്ങളെങ്കിലും ഈ പ്രദേശത്ത് താമസിച്ചിരുന്നതായാണ് വിവരം. പലരും പല സ്ഥലങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഹാരിസൺ മലയാളം പ്ളാൻ്റേഷൻ്റെ കുറേ തൊഴിലാളികളെ കാണാനില്ല എന്ന് സിഇഒ അറിയിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് തോട്ടം മേഖലയിൽ നിന്ന് ഇന്നലെ വൈകിട്ടു തന്നെ പലരും താമസം മാറ്റിയിരുന്നു.

പലരും പരുക്കേറ്റ് വൈദ്യ സഹായം ആവശ്യപ്പെടുന്നുണ്ട്. ഒരുപാട് റിസോർട്ടുകൾ ഉള്ള പ്രദേശമാണ്.

ആരോക്കെ അവിടെ കുടുങ്ങിയിട്ടുണ്ടെന്ന് ഒരറിവുമില്ല.കോഴിക്കോട്ടു നിന്നും കണ്ണൂരിൽ നിന്നും 2 പട്ടാള സംഘം ഉടൻ സ്ഥലത്ത് എത്തുമെന്ന് കരുതുന്നു. 4 മെഡിക്കൽ യൂണിറ്റുകളുമായി കണ്ണൂരിൽ നിന്ന് 139 അംഗ സംഘം മേപ്പാടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ ഉരുൾപ്പൊട്ടലുണ്ടാ പുത്തുമലയിൽ നിന്ന് 2 കിലോമീറ്റർ അകലെ മാത്രമാണ് പുതിയ ദുരന്തമുണ്ടായ സ്ഥലം.

Rescue Workers not able to reach Mundakai Wayanad landslide Area

More Stories from this section

family-dental
witywide