ന്യൂയോര്‍ക്ക്: ജനുവരി 20ന് ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനമേൽക്കുന്നതിന് മുമ്പ് സ്ഥാപനങ്ങളിലേക്ക് വിദേശ വിദ്യാർഥികളോട് തിരിച്ചെത്താൻ ആവശ്യപ്പെട്ട് യുഎസ് കോളേജുകളും സര്‍വകലാശാലകളും രംഗത്ത്. ശൈത്യകാല അവധി അവസാനിക്കും മുമ്പേ ക്യാമ്പസിലെത്താന്‍ ആവശ്യപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒന്നാം ട്രംപ് സര്‍ക്കാരിന്റെ കാലത്തിനുസമാനമായ യാത്ര-വിസാ നിരോധനം ഏര്‍പ്പെടുത്തുമെന്ന ആശങ്കയാണ് കോളേജ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. 2023-24 അധ്യയന വര്‍ഷത്തില്‍ 1.1 ദശലക്ഷത്തിലധികം വിദേശ വിദ്യാര്‍ഥികള്‍ യുഎസ് കോളേജുകളിലും സര്‍വ്വകലാശാലകളിലും ചേര്‍ന്നിട്ടുണ്ട്.
ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി (NYU), കോര്‍നെല്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ (USC) തുടങ്ങിയ പ്രമുഖ സര്‍വകലാശാലകള്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 2017-ല്‍ ട്രംപ് ആദ്യമായി അധികാരമേറ്റപ്പോള്‍ഏഴ് മുസ്‌ലിം രാജ്യങ്ങളെ ലക്ഷ്യമിട്ട് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. യുഎസ് സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളില്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാരാണ്. രണ്ടാമത് ചൈനയും മൂന്നാമത് ദക്ഷിണ കൊറിയക്കാരുമാണ്.
Return before Trump Oath, Universities directs to International Students