‘വരുന്നത്​ തെരഞ്ഞെടുപ്പല്ല, മോദിക്കെതിരായ യുദ്ധം’; സമരാഗ്നി യാത്രയിൽ രേവന്ത്​​ റെഡ്​ഡി

തിരുവനന്തപുരം: കോൺഗ്രസിന്‍റെ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയിൽ നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. വരുന്നത്​ തിരഞ്ഞെടുപ്പല്ല, മോദിക്കെതിരായ യുദ്ധമാണെന്ന്​ രേവന്ത്​ റെഡ്​ഡി പറഞ്ഞു. എൻഡിഎ എന്നാൽ വിഭജനമെന്നാണ് അർഥം. നരേന്ദ്ര മോദിക്കെതിരെ പോരാടാൻ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തിപകരണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ കേരളത്തിൽ കഠിനപ്രയത്നം ചെയ്താൽ 20 സീറ്റും നേടാൻ കോൺഗ്രസിനാവുമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. രാജ്യത്ത് കോൺഗ്രസ്‌ സർക്കാർ വന്നില്ലെങ്കിൽ മണിപ്പൂർ ആവർത്തിക്കും. കെപിസിസിയുടെ സമരാഗ്നി യാത്ര സമാപന സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.​

കേരളത്തിലെ സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്​. തെലങ്കാനയിലെ മുൻ ബിആർഎസ് സർക്കാറും കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാറും തമ്മിൽ വ്യത്യാസമില്ല. നാട്ടിൽ സമാധാനം സംരക്ഷിക്കാനും ജനാധിപത്യം നിലനിൽക്കാനും കോൺഗ്രസ്​ അധികാരത്തിലെത്തണമെന്നും അ​ദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ കോൺഗ്രസ് ഭരണം വന്നില്ലെങ്കിൽ മണിപ്പൂർ ആവർത്തിക്കപ്പെടുമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ പൊരുതാൻ രാഹുൽ ഗാന്ധിക്ക് പരമാവധി ശക്തി നൽകണം. രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ ആരെങ്കിലും ബിജെപിയിൽ ഉണ്ടോ?, ഉണ്ടെങ്കിൽ തെളിയിക്കാൻ മോദിയെ താൻ വെല്ലുവിളിക്കുന്നുവെന്നും നരേന്ദ്ര മോദിക്കെതിരെയുള്ള യുദ്ധമാണിതെന്നും രേവന്ത് വ്യക്തമാക്കി.

More Stories from this section

family-dental
witywide