സംവിധായകൻ രഞ്ജിത്ത് യുവാവിന്റെ നഗ്നചിത്രങ്ങൾ തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് നടിയും സംവിധായികയുമായ രേവതി. തനിക്ക് അത്തരം ചിത്രങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടതില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ രേവതി പറഞ്ഞു.
“രഞ്ജിത്തിനെയും എന്നെയും ഉൾപ്പെടുത്തി മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എനിക്ക് അറിയാം. എന്നാൽ ഇത്തരത്തിൽ ആരോപിക്കപ്പെടുന്ന ഒരു ഫോട്ടോയും എനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതേ കുറിച്ച് കൂടുതൽ പ്രതികരിക്കേണ്ട ആവശ്യവുമില്ല,” രേവതി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണവുമായി ബംഗാളി നടിയും മറ്റൊരു യുവാവും രംഗത്തെത്തിയിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്റെ പരാതി.
ഹോട്ടൽ മുറിയിൽവെച്ച് തന്നെ രഞ്ജിത്ത് പീഡിപ്പിച്ചെന്നും ചിത്രങ്ങള്‍ തന്റെ നഗ്നനചിത്രങ്ങൾ മൊബൈലിൽ പകർത്തിയെന്നും വേണ്ടെന്നു പറഞ്ഞപ്പോൾ ചിത്രങ്ങൾ രേവതിക്ക് അയയ്ക്കാനാണെന്ന് പറഞ്ഞെന്നുമായിരുന്നു യുവാവിന്റെ പരാതി.