വാഷിങ്ടൺ: യുഎസ് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ശിക്ഷാവിധിയെ വിമർശിക്കുന്ന റിപ്പബ്ലിക്കൻമാരുടെ ഗ്രൂപ്പിൽ റോബർട്ട് എഫ്. കെന്നഡി ജൂനിയറും. ട്രംപിനെതിരായ വിധിയെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അദ്ദേഹം വിശേഷിപ്പിച്ചു.
“ബാലറ്റ് പെട്ടിയിലല്ല, കോടതിമുറിയിൽ വെച്ച് പ്രസിഡൻ്റ് ട്രംപിനെ തോൽപ്പിക്കുക എന്നതാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ തന്ത്രം. നവംബറിൽ ഇത് തിരിച്ചടിയാകും. അതിലും കഷ്ടം, ഇത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്,” കെന്നഡി കുറിച്ചു.
ട്രൂത്ത് സോഷ്യൽ മീഡിയയിലൂടെ കെന്നഡിയുടെ പിന്തുണയെ ട്രംപ് സ്വാഗതം ചെയ്തു. ട്രംപിന് പിന്തുണയുമായി പല റിപ്പബ്ലിക്കൻമാരും പരസ്യ പ്രസ്താവനകൾ നടത്തിയിരുന്നു. നവംബറിലെ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഡെമോക്രാറ്റിക് പാർട്ടി നിയമസംവിധാനം ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്ന കെന്നഡിയുടെ വിമർശനം ട്രംപിനുള്ള പാർട്ടി പിന്തുണയെ പ്രതിധ്വനിപ്പിക്കുന്നതാണ്.
പി.പി. ചെറിയാൻ