ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക സ്വീകരിച്ച യുഎസ് പൗരൻ 2 മാസത്തിന് ശേഷം മരിച്ചു

ന്യൂയോർക്ക്: ആദ്യമായി പന്നിയുടെ ജനിതക മാറ്റം വരുത്തിയ വൃക്ക സ്വീകരിച്ചയാൾ മരിച്ചു. മസാച്യുസെറ്റ്‌സ് സ്വദേശിയായ 62 കാരനായ റിച്ചാർഡ് റിക്ക് സ്ലേമാനാണ് മരിച്ചത്. മാർച്ചിലാണ് മസാച്യുസെറ്റ്‌സ് ജനറൽ ആശുപത്രിയിൽ ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായത്. സ്ലേമാൻ്റെ വിയോഗത്തിൽ അഗാധമായ ദുഃഖം പ്രകടിപ്പിക്കുന്നതായി ട്രാൻസ്പ്ലാൻറ് ടീം കുടുംബത്തെ അറിയിച്ചു.

പന്നിയുടെ ജനിതക മാറ്റം വരുത്തിയ വൃക്ക സ്വീകരിച്ചവരിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായിരുന്നു സ്ലേമാൻ. 2018-ൽ ഇതേ ആശുപത്രിയിൽ സ്ലേമാന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു, എന്നാൽ കഴിഞ്ഞ വർഷം വൃക്കയുടെ പ്രവർത്തനം തകരാറിലായതോടെ ഡയാലിസിസിലേക്ക് മടങ്ങേണ്ടി വന്നു. തുടർന്നാണ് ഡോക്ടർമാർ ഒരു പന്നിയുടെ വൃക്ക മാറ്റിവയ്ക്കൽ നിർദ്ദേശിച്ചത്.

Richard Slayman, US man who became first recipient of pig kidney, dies