ജൂലായ് 4 മുതല്‍ 7വരെ ടെക്സാസിലെ സാന്‍ ആന്റോണിയോയില്‍ നടക്കുന്ന കെ.സി.സി.എന്‍.എ 15-ാമത് ദേശീയ കണ്‍വെന്‍ഷന്‍ ആവേശവും ആഘോഷവുമാക്കുന്ന കലാ-സാംസ്കാരിക പരിപാടികളാണ് സംഘാടക സമിതി ഒരുക്കുന്നത്. പ്രമുഖ സിനിമ പിന്നണി ഗായിക റിമി ടോമിയുടെ നേതൃത്വത്തിലുള്ള ലൈവ് മെഗാ ഷോ സമ്മേളനത്തിന്റെ ഉദ്ഘാടന ദിനത്തില്‍ സംഘടിപ്പിക്കും. സംഗീതവും ഹാസ്യവും ഒത്തുചേര്‍ന്നുള്ള പരിപാടി കെ.സി.സി.സി എന്ന സമ്മേളനത്തിലെ ആദ്യ സായാഹ്നത്തെ അസ്വാദനത്തിന്റെയും പൊട്ടിച്ചിരിയുടെയും നിമിഷങ്ങളാക്കി മാറ്റുമെന്നും എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ജൂലായ് 4ന് രാത്രി 9 മണിക്ക് റിമി ടോമി ലൈവ് മെഗാ ഷോ.
ഷോയില്‍ യുവ സംഗീതജ്ഞരായ അരുണ്‍ ഗോപന്‍, ശ്രീനാഥ് ശിവശങ്കരന്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. പൊട്ടിച്ചിരി പടര്‍ത്താന്‍ അസീസ് നെടുമങ്ങാടും രാജേഷ് പറവൂരും സമ്മേളന നഗരിയില്‍ എത്തും. മമ്മൂട്ടി നായകനായ നമ്പര്‍ വണ്‍, ജയ ജയ ജയ എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരമായി മാറിയ യുവ നടനാണ് അസീസ് നെടുമങ്ങാട്. തട്ടീംമുട്ടീം എന്ന ടിവി പരിപാടിയിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടിയ താരമാണ് രാജേഷ് പറവൂര്‍.
Rimi tomy live mega show on opening day of KCCNA nation convention