‘പരസ്പരം ബന്ധമില്ല, പക്ഷേ വലിയ ആശങ്ക’; അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥികൾ കൊല്ലപ്പെടുന്നതിൽ പ്രതികരിച്ച് വിദേശകാര്യമന്ത്രി

ദില്ലി: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യക്ക് വലിയ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യൻ വിദ്യാ‌ർഥികൾക്ക് നേരെ വലിയ തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടാകുകയാണെന്നും നിരവധി പേർ കൊല്ലപ്പെട്ടെന്നും ഇക്കാര്യത്തിൽ ഇന്ത്യക്ക് ശക്തമായ പ്രതിഷേധമുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ ഇന്ത്യക്ക് വലിയ ആശങ്കയുണ്ടെന്നും കൂടുതൽ നടപടികളെക്കുറിച്ച് ആലോചിക്കുകയാണെന്നും എസ് ജയശങ്കർ ദില്ലിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

യു എസിലെ ഇന്ത്യൻ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ കൂടുകയാണ്. പലർക്കും ദാരുണമായ മരണങ്ങൾ സംഭവിച്ചു. കേസുകൾ തമ്മിൽ പരസ്പരം ബന്ധമില്ലെന്നും അതുകൊണ്ടുതന്നെ ആസുത്രിതമാണെന്ന് കരുതാനാകില്ലെന്നും എസ് ജയശങ്കർ ചൂണ്ടികാട്ടി. ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിൽ ആക്രമണത്തിന് ഇരയാകുന്നതിൽ ഇന്ത്യക്ക് വലിയ ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രി വിവരിച്ചു. ചില വിദ്യാർത്ഥികൾ വ്യക്തിപരമായ ചെറിയ പ്രശ്‌നങ്ങളുടെ പേരിൽ കൊല്ലപ്പെട്ടെന്നും, മറ്റ് ചിലർ അപകടങ്ങളിലാണ് മരണപ്പെട്ടെതെന്നും അദ്ദേഹം ചൂണ്ടികാട്ടി. വിദേശരാജ്യങ്ങളിൽ അക്രമാസക്തമായ ആക്രമണങ്ങൾക്ക് ഇരകളാകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലെ വർധനവ് വേദനാജനകമാണെന്നും ജയശങ്കർ വിവരിച്ചു.

വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ ആലോചിക്കുമെന്നും അദ്ദേഹം വിവരിച്ചു. നിലവിൽ എംബസികൾ കൃത്യതയോടെയാണ് കാര്യങ്ങൾ ചെയ്യുന്നത്. വിദ്യാർത്ഥികളുമായി കൂടുതൽ ബന്ധപ്പെടാനും ജാഗ്രത പുലർത്താനും എംബസികൾ ശ്രദ്ധിക്കുമെന്നും ജയശങ്കർ വ്യക്തമാക്കി.

Rise in deaths of Indian students overseas a big concern for govt: Jaishankar

More Stories from this section

family-dental
witywide