റിഷി എസ് കുമാറും ഐശ്വര്യ ഉണ്ണിയും വിവാഹിതരായി; ഒടുവില്‍ ‘ബൂബൂ’ എന്റെ സ്വന്തമായെന്ന് ‘മുടിയന്‍’

കൊച്ചി: നടനും നര്‍ത്തകനുമായ റിഷി. എസ്. കുമാര്‍ (മുടിയന്‍) വിവാഹിതനായി. നടിയും നര്‍ത്തകിയുമായ ഡോ.ഐശ്വര്യ ഉണ്ണിയാണ് വധു. ആറു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് റിഷി തന്നെ വ്യക്തമാക്കിയിരുന്നു.

ഒടുവില്‍ ‘ബൂ ബൂ’ എന്റെ സ്വന്തമായെന്നാണ് വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.

കഴിഞ്ഞ ദിവസം ഐശ്വര്യയെ പ്രൊപ്പോസ് ചെയ്തുകൊണ്ടുള്ള റിഷിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. ട്രഷര്‍ഹണ്ടു പോലെ സസ്‌പെന്‍സുകള്‍ നിറഞ്ഞ വീഡിയോയായിരുന്നു അത്.

ഉപ്പും മുളകും എന്ന സീരിയലിലെ ‘മുടിയന്‍’ എന്ന കഥാപാത്രത്തിലൂടെ ഏറെ ജനശ്രദ്ധപിടിച്ചുപറ്റിയ താരം ആ പേരില്‍ത്തന്നെയാണ് ആരാധകര്‍ക്കിടയിലും അറിയപ്പെടുന്നത്. അടുത്തിടെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയും താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide