ഭാരത് ജോഡോ യാത്രയ്ക്ക് സുരക്ഷ ഒരുക്കണം; അമിത് ഷായ്ക്ക് ഖാര്‍ഗെ കത്തയച്ചു

കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കത്ത്. ഇന്നലെ അസമിലുണ്ടായ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഖാര്‍ഗെയുടെ ഇടപെടല്‍. രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ അസം പൊലീസിന് നിര്‍ദേശം നല്‍കണം എന്നാണ് കത്തിലെ ആവശ്യം.

ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് എതിരെ പ്രതിഷേധവുമായി എത്തുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഒരുക്കാനാണ് അസം പോലീസ് ശ്രമിക്കുന്നത് എന്നും കോണ്‍ഗ്രസ് നേതാവ് ആരോപിക്കുന്നു.

ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ അരങ്ങേറിയ ആക്രമണങ്ങളെ അക്കമിട്ട് നിരത്തിക്കൊണ്ടാണ് കത്ത്. അസമിലെ ശിവസാഗര്‍, ലക്ഷിംപൂര്‍, സോനിത്പൂര്‍, നാഗോണ്‍ ജില്ലകളില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറി. അരുണാചല്‍ പ്രദേശില്‍ ജയ്‌റാം രമേശിനും ജോഡോ യാത്രയുടെ സോഷ്യല്‍ മീഡിയ ടീമിനും ആക്രമണങ്ങളുണ്ടായിയെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.

അസമിലെ അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കനയ്യ കുമാര്‍ തുടങ്ങി കണ്ടാലറിയുന്ന നേതാക്കള്‍ക്ക് എതിരെയാണ്കേസ്. അക്രമണം, പ്രകോപനം സൃഷ്ടിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസുകാരെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത്.

ഭാരത് ജോഡോ യാത്ര അസമില്‍ എത്തിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിയും ഹിമന്ത ബിശ്വ ശര്‍മയും തമ്മില്‍ ശക്തമായ വാക്‌പോരും അരങ്ങേറിയിരുന്നു. രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നത് നക്‌സലേറ്റ് രീതിയാണ് എന്നായിരുന്നു അസം മുഖ്യന്ത്രിയുടെ ആരോപണം.

“Risk Increases”: Rahul Gandhi In Assam, M Kharge’s Letter To Amit Shah

More Stories from this section

family-dental
witywide