റിയാസ് മൗലവി കേസിലെ സർക്കാർ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു, പ്രതികൾക്ക് നോട്ടീസ് നൽകി

കൊച്ചി: കാസർകോട് റിയാസ് മൗലവി കേസിൽ ആർ എസ് എസ് പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടതിനെതിരായ സർക്കാർ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വെറുതേവിട്ട 3 പ്രതികൾക്കെതിരെയും ശക്തമായ തെളിവുണ്ടെന്നാണ് സർക്കാർ അപ്പിലിൽ പറയുന്നത്. വിചാരണ കോടതി തെളിവുകൾ പരിശോധിക്കുന്നതിൽ പരാജയപ്പെട്ടു എന്നും സർക്കാർ ചൂണ്ടികാട്ടിയിട്ടുണ്ട്. 7 വർഷം ജാമ്യം ലഭിക്കാതെ പ്രതികൾ ജയിലിൽ കിടന്നത് തെളിവ് ശക്തമായതിനാലാണെന്നും ഇക്കാര്യങ്ങൾ പരിശോധിക്കണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.സർക്കാർ അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി മൂന്ന് പ്രതികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതികൾ പാസ്പോർട്ട് കെട്ടിവെക്കണമെന്നും വിചാരണ കോടതി പരിധി വിട്ടു പോകരുതെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. സർക്കാരിന്‍റെ അപ്പീൽ വേനലവധിക്ക് ശേഷം പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

riyas moulavi murder case kerala government appeal details

More Stories from this section

family-dental
witywide