കൊച്ചി: ഇരുമ്പനത്ത് ലോറിയും കാറും കൂട്ടിയിട്ട് ഒരാള്‍ മരിച്ചു, കാർ യാത്രക്കാരായ 3 പേരുടെ നില ഗുരുതരമായി തുടരുന്നു. കാറും എതിര് ദിശയില്‍ നിന്ന് വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
വ്യാഴാഴ്ച പുലര്‍ച്ചെ 4:50 ഓടെയായിരുന്നു അപകടം. സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡ്രൈവറുടെ ജീവന് രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന നാലു പേരില്‍ മൂന്ന് പേരും ഗുരുതരാവസ്ഥയിലാണ്. കാഞ്ഞിരപ്പള്ളി റജിസ്ട്രേഷനിലുള്ള കാര്‍ നിലവില്‍ തൃപ്പൂണിത്തുറ സ്വദേശിയുടെ പേരിലാണുള്ളത്. അപകടത്തിൽപെട്ടവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Road Accident At Kochi kills one
Tags: