‘നിങ്ങൾക്ക് ചോദ്യം ചോദിക്കാം എന്നാൽ തർക്കിക്കരുത്’; മണിപ്പുർ വിഷയത്തിൽ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് അമിത് ഷാ

മണിപ്പൂരിൽ നടക്കുന്നത് ഭീകരവാദം അല്ല, വംശീയ സംഘർഷമാണെന്നും സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നാം മോദി സർക്കാരിന്റെ 100 ദിന പ്രവർത്തനങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അമിത് ഷാ. കുക്കി – മെയ്തെയ് വംശങ്ങളുമായി ചർച്ച നടത്തി മാത്രമേ പ്രശ്നം പരിഹരിക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ബീരേൻ സിംഗ് മുഖ്യമന്ത്രിയായി തുടരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ‘നിങ്ങൾക്ക് ചോദ്യം ചോദിക്കാം എന്നാൽ തർക്കിക്കരുത് ‘എന്നായിരുന്നു അമിത് ഷായുടെ മറുപടി. പ്രധാനമന്ത്രി മണിപ്പൂരിൽ പോകുമോ എന്ന ചോദ്യത്തിന് എന്തെങ്കിലും തീരുമാനിച്ചാൽ നിങ്ങൾ അറിയും എന്നും അദ്ദേഹം പറഞ്ഞു.’

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഈ സർക്കാരിന്റെ കാലത്തുതന്നെ നടപ്പാക്കും. മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിനുശേഷം 15 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. മൂന്ന് ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ വകയിരുത്തി.

മഹാരാഷ്ട്രയിലെ വാധ്‌വാനിൽ ഒരു മെഗാ തുറമുഖം നിർമിക്കും. നുഴഞ്ഞുകയറ്റം തടയാൻ മ്യാൻമർ അതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും- അമിത് ഷാ കൂട്ടിച്ചേർത്തു.

Road Map to resolve Manipur issue says Amit Shah

More Stories from this section

family-dental
witywide