നിമിഷങ്ങള്‍ക്കൊണ്ട് കാലിഫോര്‍ണിയയിലെ സ്വര്‍ണക്കട കാലിയാക്കി തസ്‌കരവീരന്മാര്‍!വീഡിയോ

കാലിഫോര്‍ണിയ: മുഖംമൂടി ധരിച്ച 20 പേര്‍ ബാഗുകളുമായി സ്വര്‍ണക്കടയുടെ ചില്ലുവാതിലുകള്‍ തകര്‍ത്ത് അകത്ത് കടക്കുന്നു, നിമിഷ നേരംകൊണ്ട് കടയ്ക്കുള്ളിലെ ഗ്ലാസ് മേശകള്‍ തകര്‍ത്ത് മുഴുവന്‍ സ്വര്‍ണവുമായി കടന്നു കളയുന്നു. സിനിമാ ഷൂട്ടിംഗിനെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത് കാലിഫോര്‍ണിയയിലെ സണ്ണിവെയ്ലിലുള്ള പിഎന്‍ജി ജ്വല്ലേഴ്സിലാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ജ്വല്ലേഴ്സ് സ്റ്റോറിലെ സിസിടിവി ക്യാമറകളില്‍ മോഷ്ടാക്കള്‍ മുഖംമൂടി ധരിച്ച് ചില്ല് വാതിലുകള്‍ തകര്‍ത്ത് കടയുടെ ഉള്ളിലേക്ക് കുതിക്കുന്നതും പെട്ടന്നുതന്നെ സ്വര്‍ണം കൈക്കലാക്കി മടങ്ങുന്നതും വ്യക്തം. സെക്യൂരിറ്റി ഗാര്‍ഡായ ഒരാള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നു എന്നതും കള്ളന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം മുഴുവന്‍ സ്വര്‍ണവും കൈക്കലാക്കാന്‍ സംഘത്തിന് മൂന്ന് മിനിറ്റില്‍ താഴെയേ ആയുള്ളൂ. കടയെപ്പറ്റി കവര്‍ച്ചാ സംഘം നേരത്തെതന്നെ നന്നായി മനസിലാക്കിയിട്ടുണ്ടെന്നും അതുകൊണ്ടാണ് എല്ലം പ്ലാന്‍ പ്രകാരം നടന്നതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും പ്രാദേശിക മാധ്യമങ്ങള്‍ അറിയിച്ചു.

കാലിഫോര്‍ണിയയിലെ സണ്ണിവെയ്ലിലുള്ള പിഎന്‍ജി എന്ന ജൂവലറിയുടെ ആസ്ഥാനം പൂനെയാണ്. അന്തരിച്ച വ്യവസായി പുര്‍ഷോത്തം നാരായണ്‍ ഗാഡ്ഗിലിന്റെ പി എന്‍ ജി ജൂവലറിക്ക് ആഗോള തലത്തില്‍ ഇന്ത്യ, യുഎസ്, ദുബായ് എന്നിവിടങ്ങളിലായി 35 സ്റ്റോറുകളുണ്ടെന്നാണ് വിവരം.

More Stories from this section

family-dental
witywide